യുവതികൾക്കായി “ഇഗ്നേനെയേഷ്യ 2018” മായി ചുള്ളിമാനൂർ ഫെറോന
യുവതികൾക്കായി "ഇഗ്നേനെയേഷ്യ 2018" മായി ചുള്ളിമാനൂർ ഫെറോന
അനുജിത്ത്
ചുള്ളിമാനൂർ: യുവതികൾക്കായി “ഇഗ്നേനെയേഷ്യ 2018” എന്ന പേരിൽ ചുവടുവയ്പ്പുമായി ചുള്ളിമാനൂർ ഫെറോന. എൽ.സി.വൈ.എം. ചുള്ളിമാനൂർ ഫെറോന സമിതിയുടെ നേതൃത്വത്തിൽ യുവതികൾക്കായി റോസരി മേയ്ക്കിങ് & ക്രാഫ്റ്റ് കോഴ്സുകളാണ് സംഘടിപ്പിച്ചത്.
ചുള്ളിമാനൂർ ഫെറോനയിലെ വാഴവിള സെയിന്റ് ജോസഫ് ദൈവാലയത്തിൽ വച്ച് സംഘടിപ്പിച്ച റോസരി മേയ്ക്കിങ് & ക്രാഫ്റ്റ് കോഴ്സ് നെടുമങ്ങാട് റീജിയൻ ഡയറക്ടർ ഫാ.അനീഷ് ഉത്ഘടനo ചെയ്തു.
എൽ.സി.വൈ.എം. ചുള്ളിമാനൂർ ഫെറോന പ്രസിഡന്റ് അധ്യക്ഷനായിരുന്ന “ഇഗ്നേനെയേഷ്യ 2018” ൽ ചുള്ളിമാനൂർ ഫെറോന ഡയറക്ടർ ഫാ.അനൂപ് കളത്തിത്തറ, വാഴവിള യൂണിറ്റ് ഡയറക്ടർ ഫാ.മൈക്കിൾ ചന്ദ്രൻ കുന്നേൽ, ഫാ.ജംസൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ചുള്ളിമാനൂർ ഫെറോനയിലെ യുവതികളുടെ സ്വയം തൊഴിൽ പര്യാപ്തത ലക്‌ഷ്യം വച്ചുകൊണ്ടുള്ള റോസരി മേയ്ക്കിങ് & ക്രാഫ്റ്റ് കോഴ്‌സിന് സിസ്റ്റർ സോഫിയയാണ് നേതൃത്വം നൽകിയത്. തുടർന്ന്, “വനിതകളുമായി ബന്ധപ്പെട്ട ആനുകാലിക സംഭവങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് പ്രോഗ്രാമിൽ എൽ.സി.വൈ.എം. മന്നൂർകോണം, എൽ.സി. വൈ.എം. വിതുര യൂണിറ്റുകൾ 1ഉം 2ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി.
പെൺകുട്ടികളുടെ സ്വയം തൊഴിൽ പര്യപ്തതാ ലക്‌ഷ്യം വച്ചു നടത്തിയ ഇഗ്നേനെയേഷ്യ 2018 എന്ന ഈ പ്രോഗ്രാം വൻ വിജയമായിരുന്നുവെന്ന് ചുള്ളിമാനൂർ ഫെറോന പ്രസിഡന്റ് സുസ്മിൻ അറിയിച്ചു.