യുവതികളുടെ ബാഡ്മിന്റെൺ എൽ.സി.വൈ.എം. ചിലമ്പറ യൂണിറ്റ് ജേതാക്കൾ
യുവാക്കളുടെ ബാഡ്മിന്റെൺ ടൂർണമെന്റിൽ പട്ടിയക്കാല യൂണിറ്റ് ജേതാക്കൾ
അനുജിത്ത്
നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്യത്തിൽ വനിതകൾക്കായ് ബാഡ്മിന്റെൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 11.30-ന് കമുകിൻകോട് എവർഗ്രീൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഫെറോനകളിൽ നിന്നായി 23 ടീമുകൾ പങ്കെടുത്തു.
നെയ്യാറ്റിൻകര എൽ.സി.വൈ.എം.ന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന യുവതികളുടെ ബാഡ്മിന്റെൺ ടൂർണമെന്റിൽ ചിലമ്പറ യൂണിറ്റ് ഒന്നാം സ്ഥാനവും, ചാങ്ങ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതിനോടൊപ്പം നടന്ന യുവാക്കളുടെ ബാഡ്മിന്റെൺ ടൂർണമെന്റിൽ പട്ടിയക്കാല യൂണിറ്റ് ഒന്നാം സ്ഥാനവും, മംഗലത്തുകോണം യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നെയ്യാറിൻകര രൂപത പ്രസിഡന്റ് അരുൺ തോമസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിനുവും, എൽ.സി.വൈ.എം. രൂപത പ്രസിഡന്റ് ജോജി ടെന്നിസനും, മറ്റ് ഫെറോന പ്രസിഡന്റ്മാരും സന്നിഹിതരായിരുന്നു.