Kazhchayum Ulkkazchayum

യുവതയുടെ സ്പന്ദനങ്ങള്‍

യുവതയുടെ സ്പന്ദനങ്ങള്‍

കാഴ്ചയും ഉള്‍കാഴ്ചയും

ജീവിതത്തിന്‍റെ വസന്തമാണ് യുവത്വം, സുരഭില സുന്ദരമാണ്.
ദിശാബോധമുളള യുവത്വം ഒരു അനുഗ്രഹമാണ്…
നാളെയുടെ ചരിത്രം രചിക്കാനുളള ധര്‍മ്മം നിങ്ങള്‍ക്കാണ്.

യുവത്വം – സ്വപ്നങ്ങളുടെയും – പ്രതീക്ഷകളുടെയും –
പ്രത്യാശാഭരിതമായ ലക്ഷ്യബോധത്തിന്‍റെയും കാലഘട്ടം.
ഇനിയും പാടാത്ത പാട്ടിന്‍റെ സംഗീതമാണ് നിങ്ങള്‍…
ഒരു പുത്തന്‍ സംസ്കാരത്തിന്‍റെ ശില്‍പികളാണ് നിങ്ങള്‍.
ചരിത്രത്തിന്‍റെ തങ്കതാളുകളില്‍ നിങ്ങളുടെ –
മേല്‍വിലാസം കാലം കുറിച്ചിടണം.
നിങ്ങളുടെ പാദമുദ്ര ജീവിതത്തിന്‍റെ സ്നേഹ തീരങ്ങളില്‍
അടയാളപ്പെടുത്തണം. മൂല്യങ്ങളെ മുറുകെ പിടിക്കണം.

പ്രിയപ്പെട്ട യുവജനങ്ങളെ….
കത്തോലിക്ക യുവജന പ്രസ്ഥാനം (കെ.സി.വൈ.എം.) സഭയുടെ മൂലക്കല്ലായ ക്രിസ്തുവിനോടു ചേര്‍ത്തുവയ്ക്കുന്ന പ്രസ്ഥാനമാണ്. യുവാവായ യേശുവിന്‍റെ ചൈതന്യം നിങ്ങളുടെ ചിന്തയില്‍, വിശ്വാസത്തില്‍, പ്രവര്‍ത്തന മണ്ഡലങ്ങളില്‍, ലക്ഷ്യബോധത്തില്‍, ഉറച്ച നിലപാടുകളില്‍, ബോധ്യങ്ങളില്‍, നീതിബോധത്തില്‍, പ്രത്യയശാസ്ത്രത്തില്‍, സദാ ഊര്‍ജ്ജം പകരണം.

യുവത്വം ഒരു പ്രവാഹമാണ്. ശക്തിയാണ്, ജ്വലിക്കുന്ന വ്യക്തിത്വവും, നേതൃത്വവുമാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ സൂക്ഷമതയോടെ വായിച്ചെടുക്കുവാനും വിലയിരുത്തുവാനും നിങ്ങള്‍ക്കു കഴിയണം.

യുവത്വം ഒഴുക്കിനെതിരെയുളള നീന്തലാണ്… ശ്രമകരമാണ്… അവകാശങ്ങളോടൊപ്പം കടമകളും കര്‍ത്തവ്യങ്ങളും ജാഗ്രതയോടെ നിറവേറ്റണം. ഓരോ നിമിഷവും ആത്മ വിമര്‍ശനത്തിന് നിങ്ങള്‍ സ്വയം വിധേയരാകണം. ജീവിതത്തില്‍ സനാതന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം. യുവാവായ യേശു നിങ്ങളുടെ സഹയാത്രികനാകട്ടെ !!!

ദൈവത്തിന്‍റെ വചനം നിങ്ങളുടെ പാദങ്ങള്‍ക്കു പ്രകാശവും പാതയില്‍ വെളിച്ചവും വിതറട്ടെ… പരാജയങ്ങള്‍ വിജയത്തിലേക്കുളള ചവിട്ടുപടികളാക്കാം…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker