യുവജനശുശ്രുഷാ ഡയറക്ടർമാർക്കായി പഠനശിബിരം വിജയപുരം ആനിമേഷൻ സെന്ററിൽ
യുവജനശുശ്രുഷാ ഡയറക്ടർമാർക്കായി പഠനശിബിരം വിജയപുരം ആനിമേഷൻ സെന്ററിൽ
സ്വന്തം ലേഖകൻ
ആലുവ : കേരള കത്തോലിക്കാ സഭ ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.ആർ.എൽ. സി.ബി.സി. യുവജന കമ്മീഷൻ നേതൃത്വം കൊടുക്കുന്ന ത്രി-ദിന പഠനശിബിരം വിജയപുരം രൂപതയിലെ വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയത്തിനടുത്തുള്ള ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. യുവജന ശുശ്രുഷയ്ക്ക് നേതൃത്വം കൊടുക്കുന്ന രൂപതാ -ഫെറോനാതല ഡയറക്ടർമാർക്കായാണ് ഈ പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് 8, 9, 10 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പഠനശിബിരത്തിന് പ്രബുദ്ധരായ അധ്യാപകൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. യുവജനങ്ങളോട് അടുത്ത് ഇടപഴകിക്കൊണ്ട്, അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് അവരെ യുവാവായ ക്രിസ്തു അനുഭവത്തിലേയ്ക്ക് ആനയിക്കുന്നതിന് സഹായകമാകുന്ന ധാരാളം കാര്യങ്ങൾ ഈ മൂന്ന് ദിന പഠനശിബിരത്തിൽ ഉരിത്തിരിയും.
ഈ യുവജന വർഷം ഫലവത്തതായി ഉപയോഗിക്കുന്നതിന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ഈ ത്രി – ദിന പഠനശിബിരത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളാകും.