യുവജനങ്ങളുടെ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണം; മാർ ആൻഡ്രൂസ് താഴത്ത്
ഡിസംബർ 20 വരെ നീണ്ടു നിൽക്കുന്ന കലാ-സാഹിത്യ മത്സരങ്ങളിൽ 32 രൂപതയിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും...
സ്വന്തം ലേഖകൻ
തൃശൂർ: യുവജനങ്ങളുടെ കലാ-സാഹിത്യപരമായ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് തൃശ്ശൂർ അതിരൂപതാ മെത്രാപൊലീത്ത മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കെ.സി.വൈ.എം. സംസ്ഥാന കലോത്സവം, “ഉത്സവ് 2020” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഓൺ ലൈനായാണ് മത്സരങ്ങൾ നടത്തപ്പെടുക എന്ന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു പറഞ്ഞു.
ഡിസംബർ 20 വരെ നീണ്ടു നിൽക്കുന്ന കലാ-സാഹിത്യ മത്സരങ്ങളിൽ 32 രൂപതയിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ്, ജനറൽ സെകട്ടറി ക്രിസ്റ്റിചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജെയ്സൺ ചക്കേടത്ത്, സെക്രട്ടറി അനൂപ് പുന്നപ്പുഴ, ഫാ. ഡിറ്റോ കൂള, സാജൻ ജോസ്, സാജൻ മുണ്ടൂർ, അഖിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
ഉത്സവ് 2020 ഉദ്ഘാടന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് തൃശ്ശൂർ അതിരൂപതയാണ്. ക്രമീകരണനകൾക്ക് നേതൃത്വം നൽകിയത് രൂപത ഡയറക്ടർ ഫാ. ഡിറ്റോ കൂളയും, പ്രസിഡന്റ് സാജൻ ജോസും, ജനറൽ സെക്രട്ടറി സാജൻ മുണ്ടൂരും അടങ്ങുന്ന യുവജനങ്ങളായിരുന്നുവെന്ന് സംസ്ഥാന സമിതി ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ പറഞ്ഞു.