മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാർ അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവും; ഡോ. കെ.വാസുകി IAS
മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാർ അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവും; ഡോ. കെ.വാസുകി IAS
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാരെന്നും,
അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവുമെന്ന് തിരുവനന്തപുരം ജില്ലാകളക്‌ടർ ഡോ. കെ.വാസുകി IAS. രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ച മത്സ്യതൊഴിലാളികളെ ആദരിക്കുവാനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്‌ടർ.
തിരുവനന്തപുരം അതിരൂപതയിലെ “ബിഷപ്പ് ഹൌസിൽ നിന്നും ഫാ. തിയോടെഷ്യസിന്റെ വിളിവന്നു. മാഡം എത്ര മത്സ്യതൊഴിലാളികൾ വേണമെങ്കിലും പറയൂ, എത്ര വള്ളങ്ങൾ വേണമെങ്കിലും പറയൂ ഞങ്ങൾ പോകാം” തിരുവനന്തപുരം ജില്ലാകളക്‌ടറിന്റെ ഈ വാക്കുകളിൽ വ്യക്തമാണ് കത്തോലിക്കാ സഭ എത്രമാത്രം ആത്മാർത്ഥയോടെ അപകടനിമിഷങ്ങളെ നേരിടാൻ ജാഗ്രത കാട്ടിയിരുന്നുവെന്ന്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 21 ഇടവകകളിലെ 576 മൽസ്യതൊഴിലാളികൾ 134 വള്ളങ്ങളിലായി രക്ഷപ്രവർത്തനങ്ങളിൽ പങ്കുചേർന്നിരിന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സേവനത്തെ നന്ദിയോടെ ഓർക്കുന്നതായും കലക്‌ടർ അറിയിച്ചു.
അതുപോലെതന്നെ, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറഞ്ഞു. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിയ്ക്കുവാൻ സഹായിച്ച ലോറി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.