Diocese

മോൺ.മാനുവൽ അൻപുടയാന്റെ ജീവിതം പ്രദർശിപ്പിക്കുന്ന Expo 2019 -ന് കട്ടയ്ക്കോട് തുടക്കമായി

മോൺ.മാനുവൽ അൻപുടയാന്റെ ജീവിതം പ്രദർശിപ്പിക്കുന്ന Expo 2019 -ന് കട്ടയ്ക്കോട് തുടക്കമായി

സ്വന്തം ലേഖകൻ

കാട്ടാക്കട: നെയ്യാറ്റിൻകര രൂപതയിലെ, ‘വ്ലാത്താങ്കരയുടെ വല്യച്ചൻ’ എന്നറിയപ്പെട്ടിരുന്ന, മോൺ.മാനുവൽ അൻപുടയാന്റെ ജീവിതം പ്രദർശിപ്പിക്കുന്ന “മോൺ.മാനുവൽ അൻപുടയാൻ Expo 2019” -ന് കട്ടയ്ക്കോട് സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തിൽ തുടക്കമായി.

കട്ടയ്ക്കോട് സെന്റ് ആന്റണീസ് ഇടവക തിരുനാളിനോടനുബന്ധിച്ചാണ് ‘മോൻസിഞ്ഞോർ മാനുവൽ അൻപുടയാൻ സൊസൈറ്റി’യുടെ നേത്യത്വത്തിൽ ‘Expo 2019’ സംഘടിപ്പിച്ചിരിക്കുന്നത്. ആറയൂർ ഫെറോന വികാരി ഫാ.ജോസഫ് അനിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഈ Expo 2019-ൽ മോൺ.മാനുവൽ അൻപുടയാന്റെ ജീവിതവുമായി ബന്ധപ്പെട്ട്, ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെടാനുള്ള നിരവധി സംഭവങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ എക്സ്പോയിലൂടെ മോൺ.മാനുവൽ അൻപുടയാന്റെ മഹത് ജീവിതം പുതുതലമുറയിലേക്ക് പകരുന്നതിനും, ഓരോരുത്തരിലും വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും സഹായകമാകുമെന്ന് ഉദ്‌ഘാടനം നിർവഹിക്കവേ ഫാ. ജോസഫ് അനിൽ പറഞ്ഞു.

മോൺ.മാനുവൽ അൻപുടയാൻ ഉപയോഗിച്ചിരുന്നതും സൂക്ഷിച്ചിരുന്നതുമായ ധാരാളം സാധനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മോൺ.മാനുവൽ അൻപുടയാനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശ്വാസികൾ നെയ്യാറ്റിൻകര രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശനം നടത്തുന്നുണ്ട്. പ്രദർശനം തികച്ചും സൗജന്യമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker