മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്
മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്
അനിൽ ജോസഫ്
കൊല്ലം: കൊല്ലം രൂപതയുടെ നാലാമത് തദ്ദേശീയ മെത്രാനായി മോൺ. പോൾ ആന്റണിമുല്ലശേരി ജൂൺ 3-ന് അഭിഷിക്‌തനാവും. രൂപതാ കാര്യാലയത്തിൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ അധ്യക്ഷതയിൽ കൂടിയ വൈദീക യോഗത്തലാണ് മെത്രാഭിഷേക ചടങ്ങുകളെ പറ്റി തീരുമാനമെടുത്തത്. മെത്രാഭിഷേക ചടങ്ങ് ഹരിത ചട്ടങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ മതിയെന്ന് നിയുക്‌ത മെത്രാൻ അഭ്യർത്ഥിച്ചു.
നാളെ ഉച്ച തിരിഞ്ഞ് കർമ്മലറാണി ട്രെയിനിംഗ് കോളേജിൽ വൈദികരുടെയും സന്യാസിനികളുടെയും വിവിധ ശുശ്രൂഷ സമിതികളുടെയും കൂട്ടായ്‌മ വിളിച്ചുചേർത്തിട്ടുണ്ട്. മെത്രാഭിഷേക ചടങ്ങുകളുടെ ക്രമികരണം അന്തിമമായി ഈ കൂട്ടായ്മയിൽ രൂപപ്പെടുത്തും. തുടർന്ന് ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികളും രൂപികരിക്കും. യോഗത്തിൽ രൂപതാ എപ്പിസ്‌കോപ്പൽ വികാർ ഡോ. ബൈജു ജൂലിയാൻ, രൂപതാ ചാൻസിലർ ഡോ. ഷാജി ജർമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.