Kerala

മോൺ.ജോർജ്‌ വെളിപറമ്പിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്‌

മോൺ.ജോർജ്‌ വെളിപറമ്പിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്‌

സ്വന്തം ലേഖകൻ

കൊച്ചി: മലയാള പത്ര പ്രവർത്തന മേഖലയെ ആധുനിക വൽക്കരിക്കുന്നതിന്‌ പ്രധാന പങ്ക്‌ വഹിച്ച മോൺ. ജോർജ്‌ വെളിപറമ്പിലിന്റെ ഒന്നാം ചരമ വാർഷികം ഇന്ന്‌ എറണാകുളം ആശീർഭവനിൽ നടക്കും.

മൂന്ന്  പതിറ്റാണ്ട്‌ കാലം ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ മാനേജിംഗ്‌ എഡിറ്ററായി 
സേവനമനുഷ്‌ടിച്ച മോൺസിഞ്ഞോർ തീരദേശത്തുളളവരുടെ നീതിക്ക്‌ വേണ്ടി നിരന്തരം പ്രയത്‌നിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത്‌ മുഖപ്രസംഗ കോളം ശൂന്യമാക്കി ഇട്ട്‌ കൊണ്ട്‌ പ്രതികരിച്ച നീതിബോധമുളള പത്രാധിപരും സാമൂഹ്യ വിമർശകനുമായിരുന്നു അദേഹം.

ആത്‌മയാനം എന്ന ശീർഷകത്തിലൂളള അദേഹത്തിന്റെ ആത്‌മകഥയുടെ പ്രകാശനവും അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും മുൻ കേന്ദ്ര പ്രതിരേധ മന്ത്രി എ. കെ. ആന്റണി നിർവഹിക്കുമെന്ന്‌ പരിപാടിയുടെ കൺവീനർ ഷാജി ജോർജ്‌ അറിയിച്ചു.

കൊച്ചി മെത്രാൻ ഡോ. ജോസഫ്‌ കരിയിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മഹാരാജാസ്‌ കോളേജിന്റെ മുൻ പ്രിൻസിപ്പൽ ഷെവലിയാർ പ്രൊഫ. എബ്രഹാം അറക്കൽ പുസ്‌തകം സ്വീകരിക്കും.

കെ.വി. തോമസ്‌ എം പി, ഹൈബി ഈഡൻ എം.എൽ.എ., ജോൺ ഫെർണാണ്ടസ്‌ എം.എൽ.എ., മുതിർന്ന പത്ര പ്രവർത്തകൻ പി. രാജൻ, മുൻ എം.പി. ചാൾസ്‌ഡയസ്‌, മോൺ. ജോസ്‌ പടിയാരംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker