മോണ്‍. മാനുവല്‍ അന്പുടയാന്റെ 28- ാം ചരമ വാര്‍ഷികം
മോണ്‍. മാനുവല്‍ അന്പുടയാന്റെ 28- ാം ചരമ വാര്‍ഷികം
സുനില്‍ ഡി. ജെ.
വ്ളാത്താങ്കര: നെയ്യാറ്റിന്‍കര രൂപതാ മേഖലയിൽ നിന്നുളള ആദ്യ തദ്ദേശീയ വൈദീകനായ മോണ്‍.മാനുവല്‍ അന്‍പുടയോന്റെ 28- ാം ചരമ വാര്‍ഷികം നടത്തി. അച്ചന്റെ പ്രധാന പ്രവർത്തന മണ്ഡലമായിരുന്ന വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ഥാടന ദേവാലയത്തിലായിരുന്നു ചരമവാർഷിക അനുസ്മരണം നടത്തിയത്.
നെയ്യാറ്റിന്‍കര രൂപതാ അല്മ്മായ കമ്മിഷന് ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാറാണ് അനുസ്മരണ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. തുടര്‍ന്ന്, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
മോണ്‍. മാനുവല്‍ അന്‍പുടയാന്‍ പ്രദേശത്തെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിച്ച ആദ്യ തദ്ദേശ വൈദികനാണെന്നും ബോണക്കാട് മുതല്‍ വ്ളാത്തങ്കര വരെയുളള നെയ്യാറ്റിന്‍കര രൂപതാ പ്രദേശങ്ങളില്‍ നിരവധി ദേവാലയങ്ങള്‍ സ്ഥാപിച്ച് വിശ്വാസികള്‍ക്ക് കത്തോലിക്കാ വിശ്വാസം പകര്‍ന്ന് നല്കുന്നതില് മുന്‍പന്തിയില്‍ നിന്നുവെന്നും ഫാ.എസ്.എം. അനില്‍കുമാര്‍ അനുസ്മരിച്ചു.
സഹ വികാരി ഫാ.വിപിന്‍ എഡ്വേര്‍ഡ്, സിസ്റ്റര്‍ ജാന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ഈ മാസം 13 ശനിയാഴ്ച, മോണ്‍. മാനുവല്‍ അന്പുടയാന്റെ സ്വദേശവും, ശവകുടീരം സ്ഥിതി ചെയ്യുന്നതുമായ കട്ടയ്ക്കോട് സെന്റ് ആന്റണിസ് ദേവാലയത്തിൽ ആഘോഷപൂർണ്ണമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.