മേലാരിയോട് മദര്‍ തെരേസാ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം
മേലാരിയോട് മദര്‍ തെരേസാ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം
അനിൽ ജോസഫ്
മാറനല്ലൂര്‍: മോലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം.
തിരുനാള്‍ സമാപന സമൂഹ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലീന്‍ മുഖ്യ കാര്‍മ്മികത്വം നൽകി. ചാങ്ങ ഇടവക വികാരി ഫാ.അജീഷ് കല്ലാമം വചനം പങ്കുവച്ചു. ജര്‍മ്മനിയില്‍ സേവനം ചെയ്യുന്ന ഫാ.വിന്‍സെന്‍റ് മാനൂവല്‍, ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
തീര്‍ത്ഥാടനത്തിന്‍ സമാപനം കുറിച്ചുളള ദിവ്യകാരുണ്യ പ്രദക്ഷണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തിരുനാളിന്‍റെ സമാപന ദിനത്തില്‍ പോങ്ങുംമൂട് മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ.സജിന്‍ തോമസ്, കൊല്ലം നോര്‍ബര്‍ട്ടന്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ.ആബേല്‍ ഓംപ്രേം തുടങ്ങിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി ദിവ്യബലികള്‍ അര്‍പ്പിച്ചു.
തീര്‍ഥാടനത്തിന്‍റെ ഭാഗമായി നടന്ന് വന്ന “ജീവിത വഴിയില്‍ മദര്‍ തെരേസ” പ്രദര്‍ശനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.