World

മെ​​​ക്സി​​​ക്കോ​​​യിൽ​​​ വൈദികൻ വെടിയേറ്റു മരിച്ചു

മെ​​​ക്സി​​​ക്കോ​​​യി​​​ൽ വൈദികൻ വെടിയേറ്റു മരിച്ചു

മെ​​ക്സി​​ക്കോ​​സി​​റ്റി: പ​​ടി​​ഞ്ഞാ​​റ​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ലെ ജ​​​ലി​​​സ്കോ​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ വെടിയേറ്റു മരിച്ചു. ഗ്വാ​​ദ​​ല​​ഹാറ അ​​തി​​രൂ​​പ​​ത​​യി​​ലെ ​വൈ​​​ദി​​​ക​​​നാ​​​യ ഹു​​വാ​​ൻ​ മി​​​ഗ്വ​​​ൽ ഗാ​​ർ​​സ്യ​​യാ​​ണു (33) മരണപ്പെട്ടത്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു ശേ​​​ഷം വി​​ശ്വാ​​സി​​ക​​ളെ കുമ്പസാ​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് വൈ​​ദി​​ക​​ൻ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് മെ​​​ക്സി​​​ക്ക​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ‍ഞ്ഞു.

ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ മെ​​ക്സി​​ക്കോ​​യി​​ൽ കൊ​​ല്ല​​പ്പെ​​ടു​​ന്ന ര​​ണ്ടാ​​മ​​ത്തെ വൈ​​ദി​​ക​​നാ​​ണ് ഫാ. ​​ഗാ​​ർ​​സ്യ. ബു​​ധ​​നാ​​ഴ്ച മെ​​ക്സി​​ക്കോസിറ്റി പ്രാ​​ന്ത​​ത്തി​​ൽ ഇ​​സ്കാ​​ലി രൂ​​പ​​ത​​യി​​ലെ ഫാ. ​​റൂ​​​ബ​​​ൻ അ​​​ൽ​​​ക്കാ​​​ന്ത്ര കൊ​​​ല്ല​​​പ്പെ​​​ട്ടു. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന തു​​​ട​​​ങ്ങാ​​​ൻ നി​​​മി​​​ഷ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കെ​​​യാ​​​ണ് ഫാ. ​​​അ​​​ൽ​​​ക്കാ​​​ന്ത്ര​​യ്ക്കു നേ​​രെ ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്.

ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളും​​​ത​​​മ്മി​​​ൽ ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നും അ​​​ധി​​​കാ​​​രി​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മെ​​​ക്സി​​​ക്ക​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​ സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ​​യും അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ന്‍റെ​​യും സം​​സ്കാ​​രം കെ​​ട്ടി​​പ്പ​​ടു​​ക്ക​​ണ​​മെ​​ന്ന് ഗ്വാ​​ദ​​ല​​ജ​​റ ആ​​ർ​​ച്ച്ബി​​ഷ​​പ് കാ​​ർ​​ഡി​​ന​​ൽ ഹൊ​​സെ ഫ്രാ​​ൻ​​സി​​സ് റോ​​ബ്ള​​സ് ഒ​​ർ​​ട്ടേ​​ഗ ആ​​ഹ്വാ​​നം ചെ​​യ്തു.

വൈ​​​ദിക​​​ർ​​​ക്കു നേ​​​രെ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു കു​​​പ്ര​​​സി​​​ദ്ധി നേ​​​ടി​​​യ മെ​​​ക്സി​​​ക്കോ​​​യി​​​ൽ 2012-നു​​ശേ​​ഷം 23 വൈ​​​ദി​​​ക​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഈ ​​വ​​ർ​​ഷം മാ​​ത്രം നാ​​ലു വൈ​​ദി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker