ഫാ.വില്യം നെല്ലിക്കൽ
റോം: മെത്രാന്മാര്‍ പിതൃസ്ഥാനീയരാണെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ സമാപനത്തിൽ ദേശീയ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
സഭാധികാരികളുടെ ഉത്തരവാദിത്ത്വം ദൈവജനത്തിന് പിതാക്കാന്മാരുടേതുപോലെയാണെന്നും, ഇത് കുടുംബങ്ങളുടെ ആഗോള സംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തവുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭാധികാരികളായ മെത്രാന്മാര്‍ ദൈവജനത്തിന്‍റെ പിതൃസ്ഥാനീയരാണ്. അതിനാൽ, നല്ല പിതാക്കന്മാര്‍ മക്കളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അവേശം പകരുകയും, അവരെ ഒന്നിച്ചു കൂട്ടുകയും, സര്‍വ്വോപരി സമൂഹത്തിലെ നന്മയും നല്ല പാരമ്പര്യങ്ങളും നശിച്ചുപോകാതെ അവര്‍ക്ക് കൈമാറിക്കൊണ്ട് അവരെ വളര്‍ത്താന്‍ നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നതുപോലെ, വലിയ കുടുംബമായ സഭയിലെ ഓരോ മെത്രന്മാരുടെയും പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
വെല്ലുവിളികളുടെ ഇക്കാലത്ത് പ്രോത്സഹനത്തിന്‍റെ വാക്കുകളിലൂടെ ദൈവജനത്തിന് ശക്തി പകരണം. പ്രതിസന്ധികള്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ അജഗണത്തിന്, ദൈവജനത്തിന് സുവിശേഷത്തിന്‍റെ പ്രഘോഷകരും, ഇടയന്മാരുമായി അതിന്റെ പൂർണ്ണതയിൽ വർത്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.