മിനി ജോർജ്ജിന് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ്; കെ.എൽ.സി.എ. അനുമോദിച്ചു
കൊച്ചി രൂപതാംഗമായ മിനി ജോർജ് എം.ജി. സർവ്വകലാശാലയിൽ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്...
ജോസ് മാർട്ടിൻ
ആലപ്പുഴ/അർത്തുങ്കൽ: കൊച്ചി രൂപതാംഗമായ മിനി ജോർജ് ഇഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഇനിമുതൽ മിനിജോർജ് ഏലശ്ശേരി വിളിക്കപ്പെടുക ഡോ.മിനി ജോർജ് ഏലശ്ശേരി എന്നായിരിക്കും. കേരള ലാറ്റിൻ കാത്തലിക് അസോസ്സിയേഷന്‍ അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോ.മിനി ജോർജ് ഏലശ്ശേരിയെ ആദരിച്ചു. എം.ജി. സർവ്വകലാശാലയിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയത്. മിനി ജോർജ് എറണാകുളം മഹാരാജാസ് കോളേജ് റിസെർച്ച് വിഭാഗത്തിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്.
09/02/2020 ഞായറാഴ്ച്ച 11 മണിക്ക് അർത്തുങ്കൽ സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന അനുമോദന സമ്മേളനം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി അഡ്വ.ഷെറി. ജെ.തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എ.എം. ആരിഫ് എം.പി, അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. തുടങ്ങിയവർ മുഖ്യാഥികൾ ആയിരുന്നു.
മൈനോറിട്ടി ഡെവലപ്മെന്റ് ഫോറം സംസ്ഥാന സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, കെ.ആർ.എൽ.സി.സി. സംസ്ഥാന സെക്രട്ടറി ബെന്നി തൈവീട്ടിൽ, ഇടവക വികാരി റവ.ഡോ.ജോൺസൺ തൗണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
എരുമേലിയിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ ബസലിക്കാ ഇടവകാഅംഗമായ എ.ജെ.ഷാജിയുടെ ഭാര്യയാണ് ഡോക്ടർ മിനി ജോർജ്.