Daily Reflection

മാർച്ച് 16: സ്നേഹം – പൂർണ്ണതയിലേക്കുള്ള വഴി

ആരെയും നമ്മുടെ സ്നേഹവലയത്തിൽ നിന്ന് ഒഴിവാക്കാൻ പാടില്ല

എങ്ങനെ പൂർണ്ണത കണ്ടെത്താം എന്ന് ഇന്ന് ദിവ്യബലിയിലെ സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നു. യേശു പറഞ്ഞുതരുന്ന വഴി സ്നേഹത്തിന്റെ വഴിയാണ് – ശത്രുക്കളോടുപോലുമുള്ള സ്നേഹത്തിന്റെ വഴി. ഒരു ക്രിസ്തുശിഷ്യന്റെ പൂർണ്ണതയുടെ അളവുകോൽ പിതാവായ ദൈവമാണ്. യേശു അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ” (മത്തായി 5 :48 ). എങ്ങനെയാണ് പിതാവായ ദൈവം പരിപൂർണ്ണനായിരിക്കുന്നതെന്നു മത്തായി 5 :45-ൽ പറയുന്നു: “അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സുര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു”. ആരുടേയും യോഗ്യതയോ സ്വഭാവമോ ഒന്നും നോക്കാതെ എല്ലാവരെയും തന്റെ സ്നേഹവലയത്തിൽ ഉൾക്കൊള്ളിക്കുന്ന ദൈവം. ഇതാണ് ദൈവത്തിന്റെ പൂർണ്ണത – ആരെയും ഒഴിവാക്കാതെയുള്ള സ്നേഹം. ഈ പൂർണ്ണതയാണ് നമുക്കോരോരുത്തർക്കും മാതൃക. നമ്മെ സ്നേഹിക്കുന്നവരെ മാത്രമല്ല, സ്നേഹിക്കാത്തവരെയും നമ്മുടെ ശത്രുക്കളെപോലും സ്നേഹിക്കുവാൻ അവിടുന്ന് ആവശ്യപ്പെടുന്നു.

“അയൽക്കാർ” എന്ന പദംകൊണ്ട് യേശുവിന്റെ സമകാലീനരായ ഗുരുക്കന്മാർ മനസ്സിലാക്കിയിരുന്നത്, തങ്ങളുടെ തന്നെ മതത്തിലും ജനതയിലും പെട്ടവർ എന്നായിരുന്നു. അവരെ മാത്രമേ ജനങ്ങൾ സുഹൃത്തുക്കളായും സ്നേഹിക്കേണ്ടവരായും പരിഗണിച്ചിരുന്നുള്ളു. എന്നാൽ യേശു പറയുന്നത്, സ്നേഹിക്കേണ്ടവരുടെ ഗണത്തിൽ ശത്രുക്കളെപ്പോലും ഉൾപ്പെടുത്തണം എന്നാണ്. ആരെയും നമ്മുടെ സ്നേഹവലയത്തിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. എല്ലാവരെയും സ്നേഹിക്കുവാനുള്ള ഹൃദയവിശാലത ഉണ്ടാകുവാൻ നോമ്പുകാല പ്രാർത്ഥനയും പ്രവൃത്തികളും നമ്മെ സഹായിക്കട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker