Parish
മാറനല്ലൂർ നിഡ്‌സ് യൂണിറ്റിന്റെ ‘തണൽ വൃക്ഷം പദ്ധതി’ക്ക് തുടക്കമായി
മാറനല്ലൂർ നിഡ്‌സ് യൂണിറ്റിന്റെ 'തണൽ വൃക്ഷം പദ്ധതി'ക്ക് തുടക്കമായി
മാറനല്ലൂർ: മാറനല്ലൂർ നിഡസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “തണൽ വൃക്ഷം പദ്ധതി”ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഇന്നലെ മേലാരിയോട് മദർ തെരേസാ ദേവാലയത്തിൽ നടന്ന വൃക്ഷതൈ വിതരണം ഇടവക വികാരി ഫാ. ജോണി കെ. ലോറൻസ് ഉദ്‌ഘാടനം ചെയ്യ്‌തു.
കളത്തുവിള സെന്റ് മൈക്കിൾ ദേവാലയത്തിലും മാറനല്ലൂർ സെന്റ് പോൾസ് ദേവാലയത്തിലും ഫാ. അലക്‌സ് സൈമൺ വൃക്ഷതൈകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഓരോ വ്യക്‌തിക്കും കടമയുണ്ടെന്നും പരിസ്‌ഥിതി ദിനങ്ങൾ ചടങ്ങായി മാറ്റരുതെന്നും അദേഹം പറഞ്ഞു.
നിഡ്‌സ് യൂണിറ്റിന്റെ തണൽ വൃക്ഷ പദ്ധതിയിലൂടെ പതിനായിരം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫാ. ജോണി കെ. ലോറൻസ് അറിയിച്ചു.
മാറനല്ലൂർ നിഡ്‌സ് സെക്രട്ടറി ഷാജി. ടി, സജി ജോസ്, കുമാർ കളത്തുവിള അഭിലാഷ് ജെ. കെ., റംബാൾഡ് തുടങ്ങിയവർ പ്രസംഗിച്ചു.