സ്വന്തം ലേഖകന്‍
പത്തനംതിട്ട; മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനും മല്‍പ്പാനും അന്തര്‍ദേശീയ പ്രസിദ്ധിയുളള സുറിയാനി പണ്ഡിതനുമായ പത്തനംതിട്ട രൂപതാ അംഗം ഡോ.ഗീവര്‍ഗീസ് ചേടിയത്ത് (76) അന്തരിച്ചു.
സംസ്കാരം പിന്നീട് നടക്കും. അതിരുങ്കല്‍ ചേടിയത്ത് കുടുംബാംഗമാണ്. പത്തനംതിട്ട രൂപതയുടെ ചാന്‍സലര്‍ സെമിനാരിയുടെ ആദ്ധ്യാത്മിക പിതാവ് എന്നീനിലകളിലും ഓമല്ലൂര്‍ ആറ്റരികം സെന്‍റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി വികാരിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ചേടിയത്ത് പരേതരായ സി ജി ഡാനിയല്‍ സാറാമ്മ ദമ്പതികളുടെ മകനാണ് വടവാതൂര്‍ സെന്‍റ് തോമസ് അപ്പോസ്തലിക് സെമിനാരിയിലും 1993 മുതല്‍ തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ പ്രൊഫസറായിരുന്നു.
സഭാപിതാക്കന്മാരുടെ സംബന്ധിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ചുരുക്കം പേരില്‍ ഒരാളായിരുന്ന മല്‍പ്പാന്‍ നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group