മനുഷ്യ ജീവനെതിരെയുണ്ടാകുന്ന തിന്‍മകള്‍ക്കെതിരെ പോരാടണം; ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി
മനുഷ്യ ജീവനെതിരെയുണ്ടാകുന്ന തിന്‍മകള്‍ക്കെതിരെ പോരാടണം; ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി
അനിൽജോസഫ്
നെയ്യാറ്റിന്‍കര: മനുഷ്യ ജീവന് വെല്ല്വിളിയുണ്ടാക്കുന്ന തിന്‍മകള്‍ക്കെതിരെ ഒറ്റകെട്ടായി പോരാടണമെന്ന് കെസിബിസി പ്രൊലൈഫ് ചെയര്‍മാനും കൊല്ലം രൂപതാ ബിഷപ്പുമായ ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി. ആറാം മാസത്തിലും അബോര്‍ഷനാകാം എന്നതിനുളള നിയമസാധുത മെഡിക്കല്‍ മാഫിയയുടെ പ്രവര്‍ത്തനം കൊണ്ടാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കെസിബിസി യുടെ കീഴിലെ പ്രൊലൈഫ്, കുടുപ്രേക്ഷിത കമ്മിഷനുകള്‍ സംയുക്തമായി നെയ്യാറ്റിന്‍കര രൂപതയില്‍ വച്ച് സംഘടിപ്പിച്ച സന്യസ്ത സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കോടതിയെയും നിയമനിര്‍മ്മാണ സഭകളെപ്പോലും മെഡിക്കല്‍മാഫിയ സ്വാധീനിക്കുകയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപത വികാരി ജനറല്‍ മോണ്‍ ജി ക്രിസ്തുദാസ്, ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍ വി പി ജോസ്, രൂപത കുടുംബ പ്രേക്ഷത ശുശ്രൂഷ ഡയറക്ടര്‍ ഫാ.ജോസഫ് രാജേഷ്, കെസിബിസി കുടുംബ പ്രേക്ഷിത കമ്മിഷന്‍ സെക്രട്ടറി ഡോ.എ ആര്‍ ജോണ്‍, കെസിബിസി പ്രൊലൈഫ് റിജണല്‍ പ്രസിഡന്‍റ് ആന്‍റണി പത്രോസ്, കെസിബിസി പ്രൊലൈഫ് സംസ്ഥാന ആനിമേറ്റര്‍മാരായ സിസ്റ്റര്‍ മേരിജോര്‍ജ്ജ് ഫ്രാന്‍സിസ്ക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടായിരുന്നു.