Kerala

മദർ മേരി ഷന്താൾ ദൈവദാസി പദവിയിലേക്ക്

മദർ മേരി ഷന്താൾ ദൈവദാസി പദവിയിലേക്ക്

സ്വന്തം ലേഖകൻ

കോട്ടയം: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദർ മേരി ഫ്രാൻസിസ്കാ ദ് ഷന്താൾ ദൈവദാസി പദവിയിലേക്ക്.

നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാപനവും ഓഗസ്റ്റ് നാലിനു രണ്ടു മണിക്കു മദർ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തിൽ നടക്കും.

ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അർപ്പിക്കുന്ന കുർബാനയുടെ മധ്യേ നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും.

പോസ്റ്റുലേറ്ററായി റവ. ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണക്കോടതിയുടെ പ്രവർത്തനങ്ങളും അന്ന് ആരംഭിക്കും. ധന്യമായ ജീവിതം നയിച്ചവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന കത്തോലിക്കാ സഭയിലെ  നാമകരണ നടപടികൾക്കു രൂപതാതലത്തിൽ നേതൃത്വം നൽകുന്നയാളാണു പോസ്റ്റുലേറ്റർ. ബന്ധപ്പെട്ട രൂപതാ ബിഷപ്പാണു പോസ്റ്റുലേറ്ററെ നിയമിക്കുന്നത്.

നാമകരണ നടപടികൾക്ക് ഉപകരിക്കുന്ന വിവരങ്ങൾ അറിയാവുന്നവർ പോസ്റ്റുലേറ്ററെ അറിയിക്കണമെന്നു ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭ്യർഥിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker