Diocese
മദര്‍ തെരേസാ ദേവാലയത്തില്‍ ലിറ്റിന്‍വെ ദിനാഘോഷം
മദര്‍ തെരേസാ ദേവാലയത്തില്‍ ലിറ്റിന്‍വെ ദിനാഘോഷം
സ്വന്തം ലേഖകന്‍
മാറനല്ലൂര്‍: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ ലിറ്റിന്‍ വെ ദിനം ആഘോഷിച്ചു.
ഇടവക സഹ വികാരി ഫാ.അലക്സ് സൈമണ്‍ ലിറ്റില്‍വെ പാതക ഉയര്‍ത്തി. തുടര്‍ന്ന്, ദിവ്യബലിയും ഉണ്ടായിരുന്നു. കുട്ടികള്‍ വിശുദ്ധ കൊച്ചുത്രേസയുടെ ജീവിതം കണ്ട് വളരണമെന്നും കൊച്ചുത്രേസ്യാ നല്‍കുന്നത് സ്നേഹത്തിന്‍റെ സന്ദേശമാണെന്നും ഫാ.അലക്സ് സൈമണ്‍ പറഞ്ഞു.
ഡീക്കന്‍ സാവിയോ വചനം പങ്കുവച്ചു. ലിറ്റില്‍ വെ ദിനത്തിന്‍റെ ഭാഗമായി കുരുന്നുകള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു.