Diocese

മദര്‍ തെരേസാ തീര്‍ത്ഥാടന തിരുനാള്‍; സ്വാഗത സംഘം രൂപീകരിച്ചു

മദര്‍ തെരേസാ തീര്‍ത്ഥാടന തിരുനാള്‍; സ്വാഗത സംഘം രൂപീകരിച്ചു

അനിൽ ജോസഫ്

മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ സ്വാഗത സംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയാണ് തീര്‍ത്ഥാടനം.

തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി മദര്‍തെരേസ ജന്‍മദിനാഘോഷം, വിളംബരബൈക്ക് റാലി, പതാകപ്രയാണം, സാംസ്കാരിക സന്ധ്യ, ജീവിത നവീകരണ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുനാള്‍ സന്ധ്യ, മദര്‍ തെരേസ എക്സിബിഷന്‍, ആദ്യകുര്‍ബാന സ്വീകരണം എന്നിവ ഉണ്ടാവും. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ തീര്‍ത്ഥാടകര്‍ക്കായി വിവിധ ഭാഷകളില്‍ ദിവ്യബലികള്‍ ക്രമീകരിച്ചിട്ടുണ്ട്.

തിരുനാള്‍ സ്വാഗത സംഘം; തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ ഫാ.ജോണി കെ.ലോറന്‍സ് (ഇടവക വികാരി) ജോയിന്‍റ് കണ്‍വീനര്‍ ഫാ.അലക്സ് സൈമണ്‍ (സഹവികാരി) പ്രോഗ്രം കണ്‍വീനര്‍; അനില്‍ ജോസഫ്, ലിറ്റര്‍ജി; സിസ്റ്റര്‍ കൃപ, മിനിരാജ്, വിളംബരറാലി & അലങ്കാരം; മനുലാല്‍ ജെ.സി., അജികുന്നില്‍ എക്സിബിഷന്‍ & ഗതാഗതം; സജിജോസ്, ഇടവക സ്റ്റാള്‍; ചെറുപുഷ്പം, പബ്ലിസിറ്റി; ജോസ് പ്രകാശ്, റിസപ്ഷന്‍; ശാന്ത എല്‍., ഫുഡ് & അക്കോമഡേഷന്‍ സതീഷ്കുമാര്‍, ലൈറ്റ്& സൗണ്ട്; ഷാജി.എസ്, മെഡിക്കല്‍; വില്‍ഫ്രഡ്രാജ്, വോളന്‍റിയര്‍; എ.ക്രിസ്തുദാസ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker