മത-വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന സർക്കാർ നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരം കെ.സി.ബി.സി.
ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്നും കെ.സി.ബി.സി...
ജോസ് മാർട്ടിൻ
കൊച്ചി: സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിന്റെ നിലപാടുകള്‍ അപകടകരം ആശങ്ക അറിയിച്ച് കേരള കാത്തോലിക്കാ മെത്രാൻ സമിതി.
കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണെന്നും സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും കെ.സി.ബി.സി. പത്രകുറിപ്പിൽ പറയുന്നു.
കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്ശിക്കുകയുണ്ടായിരുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തിലെങ്കിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹപരമാണെന്നും കെ.സി.ബി.സി. പത്രകുറിപ്പിലൂടെ അറിയിക്കുന്നു.
പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം