Kerala

മത തീവ്രവാദ /ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ “യൂത്ത്‌ ഫോർ പീസ്” ക്യാമ്പയിനുമായി കെ.സി.വൈ.എം.

“യൂത്ത്‌ ഫോർ പീസ്" (Youth For Peace Campaign) ക്യാമ്പയിൻ 5 ഘട്ടങ്ങളായി; യൂത്ത് ഫോർ പീസ് ക്യാമ്പയിൻ അംബാസഡർമാരെ കേരളത്തിലെ 32 രൂപതകളിലും സജ്ജമാക്കണം

ജോസ് മാർട്ടിൻ

എറണാകുളം: ലോക സമാധാനത്തിനും, മത തീവ്രവാദ /ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരായും, ആനുകാലിക മായി സംഭവിച്ച വിഷയങ്ങളുടെ പശ്ചാത്തലത്തിലും “യൂത്ത്‌ ഫോർ പീസ്” (Youth For Peace Campaign) ക്യാമ്പയിൻ 5 ഘട്ടങ്ങളായി കെ.സി.വൈ.എം. സംഘടിപ്പിക്കുവാൻ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലായി നടത്തപ്പെട്ട സിൻഡിക്കേറ്റ്, രൂപതാ പ്രസിഡന്റ്‌ – ജനറൽ സെക്രട്ടറിമാരുടെയും, ഡയക്ടർ – ആനിമേറ്റർമാരുടെയും മീറ്റിംഗുകളിലൂടെയാണ് ഈ ക്യാമ്പയിൻ തീരുമാനമുണ്ടായത്.

5 ഘട്ടങ്ങൾ:

ഒന്നാം ഘട്ടം – പ്രാർത്ഥനാ ദീപം തെളിയിക്കൽ.

രണ്ടാം ഘട്ടം – കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ എല്ലാരൂപതകളിലെയും ഔദ്യോഗിക സംഘടനകളുടെ രൂപതാ ഭാരവാഹികൾക്കായി “സമാധാന സദസ്സ്” എന്ന പേരിൽ ‘യൂത്ത്‌ ഫോർ പീസ്’ എന്ന വിഷയത്തെ അസ്പദമാക്കി പൊതുചർച്ചാ വേദി സംഘടിപ്പിക്കുക. വിവിധ മത-രാഷ്ട്രീയ- സാമൂഹിക സംഘടനാഭാരവാഹികളെ ഉൾപ്പെടുത്തി ചർച്ച. ജൂൺ ഒൻപതിന് മുൻപായി 32 രൂപതാ സമിതികളും ഈ പരിപാടി സംഘടിപ്പിക്കുവാൻ നിർദ്ദേശം.

മൂന്നാം ഘട്ടം – ജൂൺ 9 മുതൽ 16 വരെ കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ “K to K 2019” കാസർകോട് മുതൽ കന്യാകുമാരി വരെ സമാധാന സന്ദേശയാത്ര സംഘടിപ്പിക്കുന്നു. ഒരു രൂപതയിൽ ഒരു പോയിന്റിൽ മാത്രമായിരിക്കും യാത്രയ്ക്ക് സ്വീകരണം ഉണ്ടായിരിക്കുന്നത്. ഒരു സ്വീകരണ പോയിന്റിൽ ജാഥാ അംഗങ്ങൾ 45 മിനിറ്റ് ചിലവഴിക്കും. ഇതിൽ പരമാവധി ഇരുപതു മിനിറ്റ് ജാഥാ അംഗങ്ങൾ സംസാരിക്കും. ഒരു ട്രാവലർ ബസിൽ ആണ് ജാഥാ അംഗങ്ങൾ സഞ്ചരിക്കുന്നത്. ഒരു ദിവസം ഉച്ച സമയത്തിന് മുൻപ് രണ്ട് രൂപതാ അതിർത്തിയും ഉച്ച കഴിഞ്ഞു രണ്ട് രൂപതാ അതിർത്തിയും കവർ ചെയ്ത് (ഒരു ദിവസം 4 രൂപത)യാത്ര മുന്നോട്ടു പോകും.

സമാധാന സന്ദേശയാത്ര കടന്നുവരുന്ന തിയ്യതികൾ:
ജൂൺ 9 ഞായർ – തലശ്ശേരി, കണ്ണൂർ, മാനന്തവാടി, ബത്തേരി.
ജൂൺ 10 തിങ്കൾ – താമരശ്ശേരി, കോഴിക്കോട്, സുൽത്താൻപേട്ട്, പാലക്കാട്‌, തൃശൂർ.
ജൂൺ 11-ചൊവ്വ – ഇരിഞ്ഞാലക്കുട, കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി.
ജൂൺ 12-ബുധൻ – എറണാകുളം അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി.
ജൂൺ 13 -വ്യാഴം – കാഞ്ഞിരപ്പള്ളി, പാലാ, വിജയപുരം, കോട്ടയം.
ജൂൺ 14 -വെള്ളി – ചങ്ങനാശ്ശേരി, തിരുവല്ല, പത്തനംതിട്ട, മാവേലിക്കര.
ജൂൺ 15 -ശനി – ആലപ്പുഴ, കൊല്ലം, പുനലൂർ, തിരുവനന്തപുരം മലങ്കര.
ജൂൺ 16 ഞായർ – തിരുവനന്തപുരം ലാറ്റിൻ, നെയ്യാറ്റിൻകര, പാറശ്ശാല, കന്യാകുമാരി.

നാലാം ഘട്ടം – യുവജന ദിനത്തിൽ (ജൂലൈ 7) കേരളത്തിലെ എല്ലാം ഇടവകകളിലും കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ peace walk (സമാധാന നടത്തം) സംഘടിപ്പിക്കുകയും എല്ലാ ഇടവകകളിലും യുവജന ദിനാഘോഷത്തിന്റെ പ്രധാനആശയമായി ‘യൂത്ത്‌ ഫോർ പീസ്’എന്നത് ഉൾക്കൊണ്ട്‌ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

അഞ്ചാം ഘട്ടം – ഓഗസ്റ്റ് ആദ്യ വാരം തിരുവനന്തപുരത്തു വെച്ച് കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാന കോൺഫ്രൻസ് സംഘടിപ്പിക്കുന്നു. ഇന്റർനാഷണൽ കോൺഫറൻസ് കോർഡിനേറ്ററായി ശ്രീ.ബിബിൻ ചെമ്പക്കരയെ സിൻഡിക്കേറ്റ്, രൂപതാ പ്രസിഡന്റ്‌-ജനറൽ സെക്രട്ടറിമാരുടെ യോഗം തിരഞ്ഞെടുത്തിട്ടുണ്ട്.

യൂത്ത് ഫോർ പീസ് ക്യാമ്പയിൻ അംബാസഡർമാരെ കേരളത്തിലെ 32 രൂപതകളിലും സജ്ജമാക്കണം. സംസ്ഥാനതലത്തിലും ക്യാമ്പയിന് അംബാസഡർ ഉണ്ടായിരിക്കുന്നതാണ്. അതുപോലെ തന്നെ, ക്യാമ്പയിൻ നടത്തിപ്പിന്റെ ഭാഗമായി ജൂൺ 1 മുതൽ ഫുൾടൈം സഹകരിക്കാൻ സാധിക്കുന്ന സിൻഡിക്കേറ്റ് അംഗങ്ങൾ സംസ്ഥാനസമിതിയെ അറിയിക്കുകയും, പൂർണ്ണമായ സഹകരണം ഉണ്ടാവുകയും വേണമെന്ന് യോഗം ആഹ്വാനം ചെയ്യുന്നുവെന്നും സംസ്ഥാന സമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി ബിജോ പി.ബാബു അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker