ആറയൂർ KCYM ഭരണഘടനാ സംരക്ഷണ ദിന റാലി സംഘടിപ്പിച്ചു
ആറയൂർ KCYM ഭരണഘടനാ സംരക്ഷണ ദിന റാലി സംഘടിപ്പിച്ചു
ഷൈജു ആറയൂര്‍
ആറയൂർ: ആറയൂർ KCYM യൂണിറ്റിന്റെ നേതൃത്യത്തിൽ ഇടവകയിൽ ഭരണഘടനാ സംരക്ഷണ റാലി നടത്തി. കേരള കത്തോലിക്കാ സഭ ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ച ജനുവരി 26 ഞാറാഴ്ച ആയിരുന്നു മതബോധനത്തിന്റെയും ഇടവകയുടേയും പങ്കാളിത്തത്തോടെ റാലി നടത്തിയത്.
ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.അനിൽജോസഫ് റാലി ഫ്ലാഗ്ഓൺ ചെയ്യ്തു, kcym യൂണിറ്റ് പ്രസിഡന്റ് ശ്രീ.ബിജോയ് ഏറ്റുവാങ്ങി. തുടർന്ന് kcym പ്രസിഡന്റ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, മതബോധന ഹെഡ്മാസ്റ്റർ തുടങ്ങിയവർ ചേർന്ന് റാലിയെ നയിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ പ്രാധാന്യവും എല്ലാവരും മനസിലാക്കണമെന്നും, ഇക്കാലമത്രയും ന്യുനപക്ഷങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വരുംകാലങ്ങളിൽ കൂടുതൽ വഷളാവാതിരിക്കാൻ നാം ഇപ്പോൾ പ്രതികരിക്കണമെന്നും, അതിലുപരി പ്രാർത്ഥിക്കണമെന്നും ഇടവകവികാരി പറഞ്ഞു.
മതസ്വാതന്ത്ര്യം ഇന്ത്യൻ ജനതക്ക് ഭരണഘടനാ നല്കിയിരിക്കുന്നെന്നും അതിനെ തകർക്കാൻ ശ്രെമിക്കുന്ന ഏത് ശക്തിയെയും നമ്മൾ ചെറുക്കുമെന്നും kcym പ്രെസിഡന്റ് പറഞ്ഞു. ‘ഭരണഘടനയെ സംരക്ഷിക്കണം’ എന്ന മുദ്രാവാക്യവുമായി ഇടവക ഒന്നായി റാലിയിൽ പങ്കെടുത്തു.