ബോണക്കാട് കുരിശുമല ഭക്തി സാന്ദ്രം നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കം
വിവിധ ദിവസങ്ങളില്‍ ദിവ്യബലികളും കുരിശിന്‍റെ വഴി പ്രാര്‍ഥനകളും ക്രമീകരിച്ചിട്ടുണ്ട്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വിതുര) : കിഴക്കിന്‍റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 65 -ാമത് തീര്‍ഥാനടത്തിന് തിരിതെളിഞ്ഞു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് തിര്‍ഥാടന പതാക ഉയര്‍ത്തി. ഇക്കൊല്ലം ആദ്യഘട്ട തീര്‍ഥാടനം 4 ദിവസവും രണ്ടാംഘട്ടം ദുഖവെളളിയിലുമായി നടക്കും. വിശുദ്ധ കുരിശ് സിനഡാത്മക പാതയില്‍ സഹചാരി എന്നതാണ് ഇക്കൊല്ലത്തെ തീര്‍ഥാടന ആപ്തവാക്യം.
കുരിശുമല റെക്ടര്‍ ഫാ.എസ് എം അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍ ദിവ്യബലികളും കുരിശിന്‍റെ വഴി പ്രാര്‍ഥനകളും ക്രമീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരായി എത്തുന്നവര്‍ക്ക് കെഎല്‍സിഎ പാഥേയം എന്ന പേരില്‍ ഉച്ചഭക്ഷണം ക്രമികരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ അല്‍മായ സംഘടനകളും ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ കുരിശുമലയില്‍ ക്രമീകരിച്ചിട്ടുണ്ട്.
കുരിശുമല ഡയറക്ടര്‍ മോണ്‍. റൂഫസ് പയസലിനും വിവിധ കമ്മറ്റി അംഗങ്ങളും തിര്‍ഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നുണ്ട്.