ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് നാളെ തുടക്കമാവും
ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് നാളെ തുടക്കമാവും
അനിൽ ജോസഫ്
വിതുര: “വിശുദ്ധ കുരിശ് സാര്‍വത്രിക സഭയുടെ സ്രോതസ്” എന്ന ആപ്തവാക്യവുമായി കിഴക്കിന്‍റെ കാല്‍വരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് നാളെ തുടക്കമാവും. നാളെ രാവിലെ 11 മണിക്ക് ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്‍റെ നേതൃത്വത്തില്‍ ബോണക്കാട്ടേക്ക് ജപമാല പദയാത്രയും തീര്‍ഥാടന പതാക പ്രയാണവും നടക്കും.
ഉച്ചക്ക് 1 മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.എല്‍.എ. ശബരീനാഥന്‍ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച രാവിലെ 10-ന് പാറശാല രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന സഭൈക്യസമ്മേളനം പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
വെളളയയാഴ്ച രാവിലെ 10-ന് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന മതസൗഹൃദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.
13-ന് രാവിലെ 10-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട് 3-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോവളം എം.എല്‍.എ. എം.വിന്‍സെന്‍റ് ഉദ്ഘാടനം ചെയ്യും.
സമാപന ദിനമായ 14-ന് രാവിലെ 10.30-ന് ഓശാന ഞായര്‍ ആചരണത്തിന് മുഖ്യ കാര്‍മ്മികന്‍ നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍, ഉച്ചക്ക് 2-ന് ബോണക്കാട് അമലോത്ഭവമാതാ പളളിയിലേക്ക് ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിഹാര ശ്ലീവാപാതയ്ക്ക് മുഖ്യ കാര്‍മ്മികന്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ക്രമീകരണങ്ങള്‍ നടപ്പിലാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.