ബോണക്കാട്ടിലെ കുരിശിനെ തകര്‍ത്ത സംഘി ഇടുക്കിയിലും പണി തുടങ്ങി കൂട്ടിന് വര്‍ഗ്ഗീയ ചാനല്‍ ജനവും
ബോണക്കാട്ടിലെ കുരിശിനെ തകര്‍ത്ത സംഘി ഇടുക്കിയിലും പണി തുടങ്ങി കൂട്ടിന് വര്‍ഗ്ഗീയ ചാനല്‍ ജനവും
സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര: ബോണക്കാട്ടില്‍ 65 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശിനെ കൈയ്യേറ്റക്കുരിശായി ചിത്രീകരിച്ച് ബോംബ് വച്ച് തകര്‍ത്തെറിഞ്ഞ വര്‍ഗ്ഗീയവാദികള്‍ വീണ്ടും ഇടുക്കി കണയങ്കവയലിലെ കുരിശുമലക്കെതിരെയാണ് കൈയ്യേറ്റമെന്ന് പ്രചരിപ്പിച്ച് എത്തിയിരിക്കുന്നത്.
2 വര്‍ഷം മുമ്പ് ഇതേ വര്‍ഗ്ഗീയവാദികള്‍ സംഘിചാനലായ ജനത്തിനെ കൂട്ടുപിടിച്ച് ശശികലക്കൊപ്പം ബോണക്കാടിലെത്തി. തുടര്‍ന്ന്, മാസങ്ങള്‍ക്കകം വനം വകുപ്പിലെ വര്‍ഗ്ഗീയവാദികളെ കൂട്ട് പിടിച്ച് ആദ്യം കോണ്‍ഗ്രീറ്റ് കുരിശിനെ യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുകയും, സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥാപിച്ച മരക്കുരിശിനെ ബോംബ് വച്ച് തകര്‍ക്കുകയും ചെയ്തു. എന്നാല്‍, ഇതിനെല്ലാം മൗനാനുവാദം നല്‍കിയ സര്‍ക്കാര്‍ ഒടുവിന്‍ വിശ്വാസികള്‍ നടത്തിയ കുരിശുയാത്രയെ പോലീസിനെകൊണ്ട് അടിച്ചൊതുക്കാനും ശ്രമിച്ചു. അപ്പോഴും, 65 വര്‍ഷം വിശ്വാസികള്‍ ചൈതന്യത്തോടെ കണ്ടിരുന്ന കുരിശ് തകര്‍ക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കൊപ്പം കണ്ണടച്ച് നിന്നിരുന്ന വനം വകുപ്പ് മന്ത്രി കെ.രാജു.
തങ്ങൾ വിശ്വാസികളുടെ പക്ഷത്താണെന്ന് മതമേലദ്ധ്യക്ഷന്‍മാരെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് സഭക്കെതിരെ കളികള്‍ ഓരോന്നായി പുറത്തെടുത്ത് ലക്ഷക്കണക്കിന് വിശ്വാസികളുടെ ആശ്രയമായിരുന്ന കുരിശുമലയെ തകര്‍ത്തത്. അതേ രീതിയില്‍ തന്നെയാണ് സംഘപരിവാര്‍ വീണ്ടും ശബരിമലയുടെ പേരു പറഞ്ഞ് മകരജോതി കാണാനെത്തുന്നവര്‍ക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശുകള്‍ തടസമാണെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
എന്നാല്‍, ഈ വാര്‍ത്തയില്‍ കുരിശിനു സമീപത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ക്ഷേത്രം നിയമാനുസൃതം ഉളളതാണെന്നും സംഘിചാനല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, എന്തൊരു വിരോധാഭാസം. 1956-ല്‍ സ്ഥാപിതമായ തീര്‍ത്ഥാടനകേന്ദ്രത്തെയാണ് കൈയ്യേറ്റം എന്ന പേരില്‍ സംഘപരിവാര്‍ അധിക്ഷേപിക്കുന്നത്.
ബോണക്കാട് കുരിശിനെ സംഘപരിവാര്‍ തകര്‍ത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കേരളത്തിലെ ഇടതുപക്ഷ സൈബര്‍ പോരാളികള്‍ കളിയാക്കിയിരുന്നു. എന്നാല്‍, വിശ്വാസിയുടെ കുരിശുകള്‍ ഓരോന്നായി തകര്‍ക്കാനുളള സംഘപരിവാറിന്‍റെ ശ്രമമാണ് ഇതെന്ന് കാലം തെളിയിക്കുകയാണ്. ഇത് സംഘപരിവാറിന്‍റെ ‘വിശ്വാസത്തിനെതിരെയും ക്രൈസ്തവനെതിരെയുമുളള കാഹളമാണെ’ന്ന് പാവം വിശ്വാസി അറിഞ്ഞ് തുടങ്ങുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരിക്കും എന്ന് ഓർത്താൽ നന്ന്.