India

മുംബൈ അതിരൂപതയുടെ നേതൃത്വത്തിൽ “Because we Care” കൂടായ്‌മ

മുംബൈ അതിരൂപതയുടെ നേതൃത്വത്തിൽ "Because we Care" കൂടായ്‌മ

സ്വന്തം ലേഖകൻ

മുംബൈ:  ലൈംഗിക പീഡനത്തിനിരയായവരുടെ കൂടെ ഐക്യദാർഢ്യ പ്രഖ്യാപനവുമായി മുംബൈയിലെ കത്തോലിക്കർ ഒത്തുകൂടി. മേയ് ഒന്നിന്  മുംബൈയിലെ ആറ് സ്ഥലങ്ങളിലായാണ് ഇത്തരത്തിലുള്ള ഒത്തുകുടലുകൾ സംഘടിപ്പിച്ചത്.

“Because we care” എന്ന പേരിലാണ് കൂട്ടായ്‌മ സംഘടിപ്പിച്ചത്. പരിപാടിയിൽ 1,000-ലധികം പേർ പങ്കെടുത്തു.
ഈ കൂടായ്മ സംഘടിപ്പിച്ചത് ബോംബെ അതിരൂപതയിലെ ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു.

പ്രാർഥനയും സാംസ്‌കാരിക സമ്മേളനവും ആയിരുന്നു പ്രധാന പരിപാടികൾ. അതുപോലെ തന്നെ, കേന്ദ്ര വനിതാ – ശിശു വികസനങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് സമർപ്പിക്കുന്നത്തിനുള്ള മെമ്മോറാണ്ടത്തിനായി ഒരു സിഗ്നേച്ചർ കാമ്പയിനും ആരംഭിച്ചു.

രാജ്യം നേരിടുന്ന വർധിച്ച് വരുന്ന അതിക്രമങ്ങൾക്കും രാഷ്ട്രീയ ധ്വംസന സാഹചര്യങ്ങൾക്കും ഇടയിൽ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു  കൂടായ്മയുടെ ലക്ഷ്യം.

സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ഉറപ്പുവരുത്തേണ്ട അത്യാവശ്യസാഹചര്യം ഇന്ത്യയിൽ ഉണ്ടെന്ന് കൂടായ്‌മ ഓർമ്മിപ്പിക്കുന്നു. “സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധർ” എന്ന പ്രതിജ്ഞയോടെയായിരുന്നു കൂടായ്‌മകൾ അവസാനിച്ചത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker