ബൈബിൾ മാസാചരണത്തോടനുബന്ധിച്ച് ബൈബിൾ എക്സിബിഷൻ സംഘടിപ്പിച്ചു
ഇടവകതല ബൈബിൾ മാസാചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ബൈബിൾ എക്സിബിഷനും ബൈബിൾ പാരായണവും സംഘടിപ്പിച്ചത്...
അർച്ചന കണ്ണറവിള
നെടിയാംകോട്: ബൈബിൾ മാസാചരണത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര രൂപതയിലെ നെടിയാംകോട് തിരുഹൃദയ ദേവാലയം വചനബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ എക്സിബിഷനും, ബൈബിൾ പാരായണവും നടത്തി. KCBC ബൈബിൾ കമ്മീഷൻ ഡിസംബർ മാസം ബൈബിൾ മാസമായി ആചരിക്കുവാൻ ആഹ്വാനം ഭാഗമായി, ഇടവകതല ബൈബിൾ മാസാചരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ബൈബിൾ എക്സിബിഷനും ബൈബിൾ പാരായണവും സംഘടിപ്പിച്ചത്.
ബൈബിൾ ചരിത്രം, വിവിധ ബൈബിൾ പതിപ്പുകൾ, മലയാളത്തിലെ പുരാതന ബൈബിളുകൾ, ഗ്രീക്ക് – ഹീബ്രു മൂലഭാഷയിലെ ബൈബിളുകൾ, ബൈബിൾ അറ്റ്ലസ്, മാപ്പുകൾ, ബൈബിൾ കമന്ററികൾ, മതബോധന വിദ്യാർത്ഥികളും അദ്ധ്യാപകരും തയ്യാറാക്കിയ ചാർട്ടുകൾ തടങ്ങിയവ എക്സിബിഷനിൽ പ്രദർശിപ്പിക്കപ്പെട്ടു.
ഇതിനോടൊപ്പം ബൈബിൾ പാരായണവും നടന്നു. പുതിയ നിയമ ഭാഗങ്ങളാണ് പാരായണം ചെയ്തത്. ഇടവക വികാരി ഫാ.സജി തോമസ്, സഹവികാരി ഫാ.ടിനു ഫ്രാൻസിസ് SJ, ശ്രീ.ജോൺ ബോസ്കോ, ബിജിൻ ദാസ്, അജീഷ് DV എന്നിവർ നേതൃത്വം നൽകി.