Kerala

ബിഷപ് ജെറോം എം.ഫെര്‍ണാണ്ടസിന്റെ ദൈവദാസപദവി പ്രഖ്യാപനം ഇന്ന്

ബിഷപ് ജെറോം എം.ഫെര്‍ണാണ്ടസിന്റെ ദൈവദാസപദവി പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലം രൂപതയുടെ ഒൻപതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ മെത്രാനുമായ ബിഷപ്പ് ജെറോം എം.ഫെര്‍ണാണ്ടസിനെ ഇന്ന് ദൈവദാസനായി പ്രഖ്യാപിക്കും. വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടിക്രമങ്ങളുടെ ആദ്യഘട്ടമായി ഇന്ന് കൊല്ലം ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിൽ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയര്‍പ്പണ വേളയിൽ കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി ദൈവദാസപ്രഖ്യാപനം നടത്തും.

ഇന്ന് വൈകിട്ട് 4 മണിക്ക് അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ ബിഷപ്പ് എമരിറ്റസ് ഡോ.സ്റ്റാന്‍ലി റോമന്‍ ആമുഖപ്രഭാഷണം നടത്തും. ചങ്ങനാശേരി മെത്രാപ്പോലീത്ത ജോസഫ് മാര്‍ പെരുന്തോട്ടം സുവിശേഷപ്രഘോഷണവും നടത്തും. നെയ്യാറ്റിന്കര ബിഷപ്പ് വിൻസെന്റ് സാമുവൽ, തിരുവനന്തപുരം സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ്, ആലപ്പുഴ സഹായ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ തുടങ്ങിയവർ സഹ കാർമ്മികരാവും.

പ്രഖ്യാപനത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 15 മുതല്‍ 26 വരെ കൊല്ലം രൂപതയിലെ എല്ലാ ഇടവകകളിലും വിവിധ പരിപാടികള്‍ നടന്നുവരികയാണ്. ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ‘പദയാത്ര’ ഫെബ്രുവരി 24-ന് രാവിലെ കോയിവിളയില്‍ നിന്ന് ആരംഭിച്ച് തങ്കശേരിയിലെ ബിഷപ് ജറോം കബറിടത്തില്‍ സമാപിക്കും. 25-ന് രാവിലെ 10 മണി മുതല്‍ അഞ്ചു വരെ ബി.സി.സി. ആനിമേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ‘കബറിടത്തില്‍ പ്രാര്‍ത്ഥനായജ്ഞം’ നടത്തും. ചരമവാര്‍ഷിക ദിനമായ 26-ന് രാവിലെ 10 മണി മുതല്‍ ‘സന്ന്യസ്തപ്രാര്‍ത്ഥനാശൃംഖല’യും തുടര്‍ന്ന് വൈകിട്ട് നാലിന് ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ദിവ്യബലിയും ഉണ്ടായിരിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker