ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മാതാവ് നിര്യാതയായി
മൃതസംസ്ക്കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞു 2.30 ന്...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പുനലൂർ രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മാതാവ് തങ്കമ്മ പൊന്നുമുത്തൻ നിര്യാതയായി, 99 വയസായിരുന്നു. ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (17/08/2022) ഉച്ചകഴിഞ്ഞു 2.30 ന് ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില ദേവാലയത്തിൽ നടക്കും.
മൃതദേഹം ഇന്ന് വൈകിട്ട് നെയ്യാറ്റിൻകര ഉച്ചക്കടയിലുള്ള വസതിയിൽ ഉണ്ടായിരിക്കും. നാളെ ഉച്ചയ്ക്ക് 1 മണിയോടെ ഉച്ചക്കട സെന്റ് തെരേസ ഓഫ് ആവില പള്ളിയിൽ കൊണ്ടുവരും. ദിവ്യബലിയ്ക്കും ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്കും ശേഷം കുടുംബ കല്ലറയിൽ സംസ്‌കരിക്കും.
ഉച്ചക്കട വിരാലി പുഷ്പകാ ഹൌസിൽ പരേതനായ പൊന്നുമുത്തൻ നാടാരാണ് ഭർത്താവ്. പി.ഡേവിഡ് സൈലം, ഡോ.ജോർജ്, ഗിൽബർട്ട്, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മേരി, പുഷ്പം, ഡോ.ബെനറ്റ് സൈലം എന്നിവർ മക്കളാണ്. മരുമക്കൾ: ലിറ്റിൽ ഫ്‌ളവർ, ഡോ.മേരിതങ്കം, ഓമന, എസ്.കെ.ഷാജി, ഡോ.ജാസ്മിൻ, ആർ.സെൽവരാജ്.
ഏഴ് മക്കളിൽ നാലാമത്തെ മകനാണ് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ.