Kerala

ബിഷപ്പ് ജെറോം അനുസ്മരണ ക്വിസ് മത്സരം

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്വിസ് മത്സരം...

സ്വന്തം ലേഖകൻ

കൊല്ലം: ദൈവദാസൻ ജെറോം പിതാവിന്റെ ജീവിതത്തെ ആധാരമാക്കി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്വിസ് മത്സരം സംഘടിപ്പിക്കുകയാണ് കൊല്ലം രൂപതയിലെ കെ.സി.വൈ.എം. വനിതാ വിംഗ്. രണ്ട് ഘട്ടങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും, ആദ്യഘട്ടമത്സരം ഫെബ്രുവരി 12-ന് വൈകുന്നേരം 5 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈനായും, രണ്ടാം ഘട്ടം ഫെബ്രുവരി13-ന് ഉച്ചയ്ക്ക് 2 മണിക്ക് കൊട്ടിയം ഡോൺ ബോസ്‌കോ കോളേജിലുമായിരിക്കും സംഘടിപ്പിക്കുന്നതെന്ന് കൊല്ലം രൂപതാ പി.ആർ.ഓ. അറിയിച്ചു.

ഏതാനും നിബന്ധനകളും ഈ മത്സരവുമായി ബന്ധപ്പെട്ട് കെ.സി.വൈ.എം. വനിതാ വിംഗ് മുന്നോട്ട് വെക്കുന്നുണ്ട്:

1) ഒരു യൂണിറ്റിൽ നിന്നും 4 പേരടങ്ങുന്ന ഒരു ടീമിന് മാത്രമേ മത്സരത്തിൽ പങ്കെടുക്കാനാവൂ.

2) 15-നും 35-നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായിരിക്കും മത്സരം.

3) മത്സരത്തിൽ പങ്കെടുക്കുന്നവർ ഫെബ്രുവരി 10 തീയതിയ്ക്കുള്ളിൽ ഈ നമ്പറുകളിൽ (സിസ്റ്റർ മേരി രജനി – 9061504894; അൻസി ബി കൈരളി – 9496618060; ഡെലിൻ ഡേവിഡ് -8086990197) ഏതെങ്കിലും വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

4) രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികൾക്ക് 200 ചോദ്യങ്ങൾ അടങ്ങുന്ന ഒരു ‘ചോദ്യബാങ്ക്’ നൽകുന്നതയിരിക്കും

5) ചോദ്യബാങ്കിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങൾ കൂടാതെ ‘ദിവ്യതേജസ്, ഞാൻ കണ്ടറിഞ്ഞ അഭിവന്ദ്യ ജെറോം തിരുമേനി, ബിഷപ്പ് ജെറോം കാലത്തിന്റെ കർമ്മയോഗി, മെമ്മോറിയ: കൊല്ലം രൂപതയുടെ ചരിത്രവും പൈതൃകവും, തീർത്ഥം’ എന്നീ പുസ്തകങ്ങളിലെ ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കുമെന്നും, കൂടുതൽ വിവരങ്ങൾക്ക് സിസ്റ്റർ മേരി രജനി – 9061504894; അൻസി ബി കൈരളി – 9496618060; ഡെലിൻ ഡേവിഡ് -8086990197 എന്നിവരിൽ ആരെയെങ്കിലും വിളിക്കാവുന്നതാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker