Vatican
ബിഷപ്പുമാരുടെ സിനഡിന് പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു
ബിഷപ്പുമാരുടെ സിനഡിന് പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബറിൽ നടക്കുവാൻ പോകുന്ന മെത്രാൻമാരുടെ സിനഡിന് നാലു പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
യുവജനങ്ങളെക്കുറിച്ചുള്ള സിനഡിൽ തന്റെ പ്രതിനിധികളായി വ്യത്യസ്ത സെക്ഷനുകൾ നിയന്ത്രിക്കുന്നതിനായുള്ള പ്രസിഡന്റുമാരായി നാലു കർദ്ദിനാളന്മാരെയാണ് ഫ്രാൻസിസ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.
ഇറാഖിലെ ബാഗ്ദാദിന്റെ കാൻഡിയൻ പാത്രിയർക്കീസായ കർദിനാൾ ലൂയിസ് സാക്കോ;
മഡഗാസ്കറിലെ ടോമാസിന കർദ്ദിനാൾ ദേസിയർ തസരഹാസന;
മ്യാൻമറിലെ യാങ്കൺ കർദിനാൾ ചാൾസ് ബോ;
പാപ്പുവ ന്യൂ ജ്യുയിയായിലെ പോർട്ട് മോറെസ്ബിയിൻ കർദിനാൾ ജോൺ റിബാറ്റ് എന്നിവരെയാണ് പോപ്പ് നാമനിർദ്ദേശം ചെയ്തത്.
ഒക്ടോബർ 3 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മെത്രാന്മാരുടെ സിനഡിൽ “യുവജനവും, വിശ്വാസവും, ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയമാണ് ചർച്ച ചെയ്യുക.