“ബാർണബാസ് പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു.”
"ബാർണബാസ് പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു."
അപ്പോ.പ്രവ.- 11:21-26,13:1-3
മത്താ.- 5:1-12b
“ബാർണബാസ് പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു.”
സദ്‌വാർത്ത അറിയിക്കുവാനും, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, സഭയ്ക്ക് നേതൃത്വം നൽകുവാനും യേശുനാഥാൻ തിരഞ്ഞെടുക്കപെട്ടവരാണ് അപ്പസ്തോലന്മാർ. ക്രിസ്തുവിൽ നിന്ന് പ്രത്യേക പരിശീലനവും ഉപദേശവും ലഭിച്ച അപ്പസ്തോലന്മാരിൽ ഒരാളായ വിശുദ്ധ ബാർണബാസിന്റെ ഓർമ്മത്തിരുനാൾ കൊണ്ടാടുകയാണ് കത്തോലിക്കാസഭ.
ബാർണബാസ് എന്ന പേരിനർത്ഥം ‘ആശ്വാസപുത്രൻ’ എന്നാണ്. അപ്പസ്‌തോലൻമാരുടെ നടപടി പുസ്തകത്തിൽ ബാർണബാസിനെ കുറിച്ച് പറയുന്നത് പരിശുദ്ധാത്മാവിനാലും, വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു എന്നാണ്. തന്റെ പേരിന്റെ അർത്ഥം സൂചിപ്പിക്കുന്നതെന്താണോ അതനുസരിച്ച് സഭയ്ക്കും സമൂഹത്തിനും ആശ്വാസപുത്രനായി മാറിയതായി ഈ വചനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. പരിശുദ്ധാത്മാവിനാലും, വിശ്വാസത്താലും നിറഞ്ഞ് ഒരു നല്ല മനുഷ്യനായികൊണ്ട് ക്രിസ്തു നൽകിയ ദൗത്യം പൂർത്തിയാക്കി സഭയ്ക്കും, സമൂഹത്തിനും ആശ്വാസപുത്രനായി മാറിയെന്ന് സാരം.
സ്നേഹമുള്ളവരെ, യേശുക്രിസ്തുവിന്റെ സന്തതസഹചാരിയും, ക്രിസ്തുവിനെ അനുഗമിച്ചിരുന്നവരുടെ കൂടെയുണ്ടായിരുന്നവനുമായ ബാർണബാസ് തന്റെ ജീവിതം ക്രിസ്തു സാക്ഷ്യത്തിനായി സമർപ്പിച്ചു.. പരിശുദ്ധാത്മാവിനാലും, വിശ്വാസത്താലും തന്റെ ജീവിതം നിറക്കുകയും, ആ നിറവ് മറ്റുള്ളവരിലേക്ക് പകർത്തി നല്ല ഒരു മനുഷ്യനായി മാറുകയും ചെയ്തു. വിശുദ്ധ ബാർണബാസിന്റെ ഓർമ്മത്തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ ഈ വിശുദ്ധന്റെ ജീവിതയോഗ്യത നമ്മുടെ ജീവിതത്തിലേക്ക് പകർത്താനായി നാം പരിശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ ഹൃദയം പരിശുദ്ധാത്മാവിനാലും, വിശ്വാസത്താലും നിറക്കുവാനായി നാം നമ്മെ തന്നെ ഒരുക്കുകയും, വിട്ടുകൊടുക്കുകയും ചെയ്യണം. അതുവഴി നമുക്ക് ഒരു നല്ല മനുഷ്യനായി മാറുവാൻ സാധിക്കും. മനുഷ്യത്വം നഷ്ടപെടുത്തതെ സഹോദരന്റെ വേദനയിൽ താങ്ങായി മാറുന്ന ഹൃദയത്തിനുടമയാകുമ്പോളാണ് നാം ഒരു നല്ല മനുഷ്യനായി മാറുന്നത്. ആയതിനാൽ, ദൈനംദിന ജീവിതത്തിൽ മനുഷ്യത്വം നഷ്ടപ്പെടുത്താതെ സഹോദരന്റെ വേദനയിൽ പങ്കുചേർന്നുകൊണ്ട് ഒരു നല്ല മനുഷ്യനായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥ, പരിശുദ്ധാത്മാവിനാലും, വിശ്വാസത്താലും നമ്മുടെ ഹൃദയം നിറച്ച് നല്ല മനുഷ്യത്വമുള്ള ഒരു ഹൃദയത്തിനുടമയാക്കി മാറ്റണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.