Kerala

ബലിയർപ്പണം മുടക്കി അൾത്താരയിൽ നിന്ന് വിളിച്ചിറക്കി വൈദികനെതിരെ കേസെടുത്ത പോലീസ് നടപടി അപലപനീയം; കെസിവൈഎം

നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ചായ്യോത്തെ ഇടവക സമൂഹത്തിന് പിന്തുണ...

സ്വന്തം ലേഖകൻ

കൊച്ചി: തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അൽഫോൻസാ ഇടവക ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചിരുന്ന വൈദീകനെ ബലിവേദിയിൽ നിന്ന് വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടി അത്യന്തം അപലപനീയവും, പ്രതിഷേധാർഹവുമാണെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി.

ചായ്യോത്ത് അൽഫോൻസാ ഇവക വികാരി ഫാ.ലൂയി മരിയദാസിനെതിരെയാണ് നീലേശ്വരം പോലീസ് തെറ്റിദ്ധരിപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ച് കൊണ്ട് തിരുക്കർമ്മം ചെയ്തു കൊണ്ടിരുന്ന വൈദികനെ, തിരുക്കർമ്മം മുടക്കിച്ച്‌ പള്ളിയുടെ മുൻവശത്തെക്ക് വിളിച്ചു വരുത്തുകയും, തെറ്റിദ്ധരിപ്പിച്ച് കൊണ്ട് അച്ചന്റെയും, വിശ്വാസികളുടേയും ഒപ്പ് വാങ്ങുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകൾ നിർത്തി വെക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ വൈദീകൻ എല്ലാ ചടങ്ങുകളും നിർത്തി ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എല്ലാ സുരക്ഷാ മുൻകരുതലും എടുത്ത് സാമൂഹിക അകലം പാലിച്ച് നടത്തിയ തിരുക്കർമ്മങ്ങൾ തടസ്സപ്പെടുത്തി കേസെടുത്തതിനു പിന്നിലെ ചേതോവികാരം വ്യക്തമാകേണ്ടതുണ്ട്.

ക്രിസ്ത്യൻ വിഭാഗത്തിന്റെ കാര്യത്തിൽ പോലീസ്‌ കാണിക്കുന്ന ഈ ഉത്സാഹം എല്ലാ വിഭാഗങ്ങളുടെ കാര്യത്തിലും ഉണ്ടാകുന്നുണ്ടോ എന്നത് വലിയൊരു ചോദ്യശ്ചിഹ്നമായി നിയമപാലകർക്കും, സർക്കാരിനും മുന്നിൽ ഒരിക്കൽ കൂടെ കെ.സി.വൈ.എം. സംസ്ഥാന സമിതി ഉന്നയിക്കുന്നു എന്ന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി.ബാബു പറഞ്ഞു.

നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ചായ്യോത്തെ ഇടവക സമൂഹത്തിന്, കെ.സി.വൈ.എം. പ്രസ്ഥാനം പൂർണ്ണ പിന്തുണ നൽകും.

സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, വൈസ് പ്രസിഡന്റ്മാരായ ജെയ്സൺ ചക്കേടത്ത്, ലിമിന ജോർജ്ജ്, ട്രഷറർ ലിജീഷ് മാർട്ടിൻ, സെക്രട്ടറി മാരായ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവേൽ, അബിനി പോൾ തുടങ്ങിയവർ സംസാരിച്ചു.

കാത്തലിക്ക് വോക്‌സിന്റെ ക്വിക്ക് റെസ്പോൺസിൽ:

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker