Kerala

ബഫർസോൺ വിഷയത്തിൽ സർക്കാർ നിലപാട് കണ്ണിൽ പൊടി ഇടുന്നത്; കെ.സി.വൈ.എം. വിജയപുരം രൂപത

കെ.സി.വൈ.എം. അർദ്ധവാർഷിക സെനറ്റ് ഓഗസ്റ്റ് 12,13,14 തിയതികളിലായി മൂന്നാർ മിസ്റ്റിൽ...

ജോസ് സെബാസ്റ്റ്യൻ

മൂന്നാർ: ബഫർ സോൺ വിഷയത്തിൽ മുൻ കോടതി വിധികളെല്ലാം നിലനിൽക്കെ നിലവിലേ നിയമം പിൻവലിക്കുകയും സർക്കാർ നിലപാട് വ്യക്തമാക്കാതെയിരിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നത് പോലെയാണന്ന് കെ.സി.വൈ.എം. വിജയപുരം രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം. ഓഗസ്റ്റ് 12,13,14 തിയതികളിലായി മൂന്നാർ മിസ്റ്റിൽ വെച്ചു നടക്കുന്ന സെനറ്റ് സമ്മേളനം ദേവികുളം M.L.A അഡ്വ. എ. രാജ ഉത്ഘാടനം ചെയ്തു.

കെ.സി.വൈ.എം. വിജയപുരം രൂപത പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷത വഹിച്ച ഉദ്‌ഘാടന യോഗത്തിൽ രൂപത ജന. സെക്രട്ടറി സുബിൻ.കെ.സണ്ണി, വൈസ് പ്രസിഡന്റുമാരായ മരിയൻ ആന്റണി, ശീതൾ ജോണി സെക്രട്ടറിമാരായ ജോസ് സെബാസ്റ്റ്യൻ, സോനാ മൈക്കിൾ ട്രഷറർ നിർമ്മൽ സ്റ്റാൻലി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അജിത് അൽഫോൻസ്, രൂപത ഡയറക്ടർ ഫാ. ജോൺ വിയാന്നി, അസോ. ഡയറക്ടർ ഫാ അഗസ്റ്റിൻ.പി.ആസിർ, മൂന്നാർ ഫൊറോനാ വികാരി ഫാ.മൈക്കിൾ വലയിഞ്ചിയിൽ, ആനിമേറ്റർ സി.റാണി, മൂന്നാർ യൂണിറ്റ് പ്രസിഡന്റ് അനീഷ് ബാബു എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker