Kerala

ഫ്ളോട്ടിംഗ് റിസര്‍വേഷന്‍ നിര്‍ത്തലാക്കുന്നതിനെതിരെ കേരള സംസ്ഥാന പിന്നാക്ക കമ്മീഷനില്‍ കെ.എല്‍.സി.എ. പരാതി നല്‍കി

ഫ്ളോട്ടിംഗ് റിസര്‍വേഷന്‍ നിര്‍ത്തലാക്കുന്നതിനെതിരെ കേരള സംസ്ഥാന പിന്നാക്ക കമ്മീഷനില്‍ കെ.എല്‍.സി.എ. പരാതി നല്‍കി

അഡ്വ; ഷെറി തോമസ്

എറണാകുളം: പ്രൊഫഷണല്‍ കോളേജ് അഡ്മിഷനില്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ കോഴ്സുകളിലുള്‍പ്പെടെ നിലവിലുള്ള  ഫ്ളോട്ടിംഗ് സംവരണസമ്പ്രദായം അടുത്ത പ്രവേശനവര്‍ഷം മുതല്‍ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ കെ.എല്‍.സി.എ. സംസ്ഥാന പിന്നാക്ക കമ്മീഷന് പരാതി നല്‍കി. സംവരണ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ മികച്ച കോളേജിലേക്ക് പ്രവേശനം മാറ്റി നല്‍കാന്‍ 20 വര്‍ഷം മുമ്പ് നിയമസഭാ സമിതിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ സംവിധാനം നിര്‍ത്തലാക്കി സംവരണം കോളേജ് അടിസ്ഥാനത്തില്‍ മാത്രമാകുമ്പോള്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള അവസരത്തില്‍ കുറവ് വരുമെന്ന വിവരം കമ്മീഷന്റെ ശ്രദ്ധില്‍ കൊണ്ടുവരുന്നതിനുകൂടിയാണ് പരാതി നല്‍കിയത്.

സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം ലഭിക്കുന്ന സംവരണ വിഭാഗം വിദ്യാര്‍ത്ഥിക്ക് മെച്ചപ്പെട്ട മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ സംവരണ സീറ്റ് ലഭിക്കുമെങ്കില്‍ അവിടേക്ക് മാറാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥി ഇത്തരത്തില്‍ കോളേജ് മാറുമ്പോള്‍ പ്രവേശനം പുതിയതായി ലഭിച്ച മെച്ചപ്പെട്ട കോളേജിലെ സംവരണ സീറ്റ് വിദ്യാര്‍ത്ഥി മാറിവന്ന പഴയ കോളേജിലേക്ക് നല്‍കും. പകരമായി പഴയ കോളേജിലെ മെറിറ്റ് സീറ്റ് വിദ്യാര്‍ത്ഥിക്കൊപ്പം പുതിയ കോളേജിലേക്ക് മാറ്റുകയും ചെയ്യും. ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥിക്ക് അതുവഴി മെച്ചപ്പെട്ട കോളേജില്‍ പ്രവേശനം ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട് സംവരണ സമുദായത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റ് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നത്.

ഫ്ളോട്ടിംഗ് സംവരണം അവസാനിപ്പിച്ചാല്‍, ഒ.ബി.സി. സംവരണ വിഭാഗത്തിന് സ്റ്റേറ്റ് മെറിറ്റ് കോട്ടയിലെ സീറ്റുകളുടെ എണ്ണം കുറയും. ഇത് ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള ഒ.ബി.സി. വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും, അതുകൊണ്ട് ഫ്ളോട്ടിംഗ് റിസര്‍വേഷന്‍ നിര്‍ത്തലാക്കാനുള്ള എന്‍ട്രന്‍സ് കമ്മീഷറണറുടെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടിക്കെതിരെയാണ് കെ.എല്‍.സി.എ. പരാതി നൽകിയത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker