“ഫ്രാൻസിസ് പാപ്പാ , ഒരു മാസം രണ്ടു തവണ വീണു… ” കുപ്രചരണവുമായി വീണ്ടും സോഷ്യൽ മീഡിയ
"ഫ്രാൻസിസ് പാപ്പാ , ഒരു മാസം രണ്ടു തവണ വീണു... " കുപ്രചരണവുമായി വീണ്ടും സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
റോം: ഫ്രാൻസിസ് പാപ്പാ രോഗ ബാധിതൻ, ഒരു മാസം രണ്ടു തവണ വീണു… എന്ന് തുടങ്ങുന്ന ഇംഗ്ലീഷിലുള്ള ഒരു മെസ്സേജും 2016 ജൂലൈ മാസം പോളണ്ട് സന്ദർശന വേളയിൽ കാലിടറി വീണ ഫോട്ടോകളും ചേർത്തതാണ് ഇപ്പോൾ വ്യാജപ്രചരണം നടക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും ഇത് ധാരാളം ഷെയർ ചെയ്യപ്പെടുകയും ഫോർവേഡ് ചെയ്യപ്പെടുകയും ചെയ്യുന്നു.
ഫ്രാൻസിസ് പാപ്പാ പൂർണ്ണ ആരോഗ്യവാനും തന്റെ കടമകൾ കൃത്യതയോടെ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് വാർത്തകളിലും ദൃശ്യമാധ്യമങ്ങളിലും നമുക്ക് വ്യക്തവുമാണ്. അതുകൊണ്ട്തന്നെ, ഇത്തരത്തിലുള്ള മെസ്സേജുകളുടെ ആന്തരിക ലക്ഷ്യം നന്മയല്ലെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ഇത്തരം മെസ്സേജുകൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും
ഈ പ്രചരിക്കുന്ന മെസ്സേജിലെ മറ്റൊരാവശ്യം 10 മില്യൺ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന പാപ്പായ്ക്ക് വേണ്ടി ചൊല്ലണമെന്നാണ്. ഇത്തരം അനാവശ്യവും അനവസരത്തിലുള്ള നിയോഗ പ്രാർഥനകൾ ചെയ്യാൻ പാടുള്ളതല്ലെന്നും ഓർക്കണം. ഈ വാർത്തയ്ക്ക് പിന്നിൽ നിഷ്കളങ്കമായ ലക്ഷ്യമോ, പാപ്പായോടുള്ള സ്നേഹമോ അല്ലെന്ന് മനസിലാക്കി ഇത്തരം കള്ളത്തരങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.
2016 ജൂലൈ മാസത്തിലെ സംഭവം:
https://www.youtube.com/watch?
പോളണ്ട് സന്ദർശന വേളയിൽ ദിവ്യബലി മദ്ധ്യേ ധുപർപ്പന ചെയ്ത് അൽത്താരയെ വലം വയ്ക്കുമ്പോൾ ചവിട്ടുപടി ശ്രദ്ധയിൽപെടാതെ കാലിടറി വീഴുകയായിരുന്നു. എന്നാൽ, യാതൊരു പരിക്കും കൂടാതെ പാപ്പാ ദിവ്യബലി തുടരുകയും ചെയ്തു. ഇക്കാര്യം വളരെ വ്യക്തമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും, വത്തിക്കാൻ ഒരു പ്രസ്താവനയിലൂടെ വിശ്വാസികളുടെ സംശയം ദുരീകരിച്ചതുമായിരുന്നു