Vatican

ഫ്രാൻസിസ് പാപ്പായുടെ ഹൃദയം കേരളത്തോടൊപ്പം

ഫ്രാൻസിസ് പാപ്പായുടെ ഹൃദയം കേരളത്തോടൊപ്പം

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഇന്ന് 12 മണിക്ക് പാപ്പാ വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യവേ, കേരളത്തെ പ്രത്യേകമായി ഓർത്ത് പ്രാർത്ഥിച്ചു. പാപ്പായുടെ പ്രാർഥനയിൽ പങ്കുചേരാൻ റോമിലെ മുഴുവൻ മലയാളികളും സന്നിഹിതരായിരുന്നു.

പാപ്പായുടെ വാക്കുകൾ ഇങ്ങനെ :

“കേരളത്തിലെ ജനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലെ പേമാരികളിലുണ്ടായ കെടുതിയിലാണെന്ന് എനിക്കറിയാം. കേരളത്തിൽ മഴകെടുത്തിയിൽ ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും  ഐക്യവും സഹായവും അറിയിക്കുന്നു.

മഴകാരണമുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഉരുൾപൊട്ടലും വൻജീവ നഷ്ടം വരുത്തിയിട്ടുണ്ടെന്നതിൽ സംശയമില്ല. പെരുമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്‌ടവും വളരെ ഭയാനകമാണ്. എല്ലാപേരും, രാജ്യാന്തര സമൂഹമൊന്നടങ്കം കേരള സമൂഹത്തിനോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുകയും, വേണ്ട പിന്തുണയും, സഹായവും നൽകണമെന്നും അഭ്യർത്ഥിക്കുന്നു. ദുരന്തത്തിന്റെ മദ്ധ്യേ വേദനിക്കുന്ന കേരള മക്കളെ മുൻനിരയിൽ നിന്ന് സഹായിക്കുന്ന പ്രാദേശിക സഭയുടെയും സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും കൂടെ താനും ഉണ്ട്.

ധാരാളം പേരുടെ ജീവൻ നഷ്ടമായി, ധാരാളം പേര് ദുരിതമനുഭവിക്കുന്നു. അവർക്കെല്ലാം വേണ്ടി നമുക്ക് ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കാം”

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker