Vatican

ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” പുറത്തിറങ്ങി

ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷന്‍ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” പുറത്തിറങ്ങി

ജോയി കരിവേലി

വത്തിക്കാൻ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ പുതിയ അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷനായ “എപ്പിസ്കൊപ്പാലിസ് കൊമ്മൂണിയൊ” (EPISCOPALIS COMMUNIO) അഥവാ,”മെത്രാന്മാരുടെ കൂട്ടായ്മ” മെത്രാന്മാരുടെ സിനഡിന്‍റെ ഘടനയെ അധികരിച്ചുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷനാണ്.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1965 സെപ്റ്റംബര്‍ 15-ന് രൂപംകൊടുത്ത മെത്രാന്മാരുടെ സിനഡിന്‍റെ ഘടനയെ അധികരിച്ചുള്ളതാണ് ഈ അപ്പസ്തോലിക കോണ്‍സ്റ്റിറ്റ്യൂഷന്‍.

വത്തിക്കാന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിലെ പ്രസ്സ് ഓഫീസില്‍, ചൊവ്വാഴ്ച (18/09/18) നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി, ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ, മെത്രാന്മാരുടെ സിനഡില്‍ ഉപദേഷ്ടാവായ പ്രൊഫസര്‍ ദാറിയൊ വിത്താലി തുടങ്ങിയവര്‍ ഈ രേഖയുടെ ഉള്ളടക്കം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു.

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുയോഗം ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കാനിരിക്കെയാണ് ഈ അപ്പസ്തോലിക രേഖ പാപ്പാ പുറപ്പടുവിച്ചിരിക്കുന്നത്.

യുവജനങ്ങളെ അധികരിച്ചുള്ള ഈ സിനഡുസമ്മേളനത്തിന്‍റെ വിചിന്തനപ്രമേയം “യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്നതാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker