Diocese

ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അനുകൂല സാഹചര്യത്തിനായി പ്രാര്‍ഥിക്കാം; വത്തിക്കാന്‍ സ്ഥാനപതി

ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം അനുകൂല സാഹചര്യത്തിനായി പ്രാര്‍ഥിക്കാം; വത്തിക്കാന്‍ സ്ഥാനപതി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ഫ്രാന്‍സിസ് പാപ്പയുടെ ഇന്താ സന്ദര്‍ശനത്തിന് അനുകൂല സാഹചര്യമുണ്ടാകാനായി പ്രാര്‍ത്ഥിക്കാമെന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജ്യാന്‍ബാറ്റിസ്റ്റ ദ്വിക്വാത്രോ. നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ സന്ദര്‍ശനം നടത്തവെ  രൂപതയിലെ വൈദീകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ പിതാവിന്റെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെട്ട മോണ്‍.സെല്‍വരാജന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള അനുകൂല സാഹചര്യത്തിനായി പ്രാര്‍ഥിക്കാമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞത്. സെപ്റ്റംബറില്‍ ഇന്ത്യയിലെ ലത്തീന്‍ ബിപ്പുമാര്‍ വിവിധ സമയങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുന്നുണ്ട്. അതിലൂടെ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും ആർച്ച് ബിഷപ്പ് സൂചിപ്പിച്ചു.

കേരളത്തിലെ ലത്തീന്‍ സഭ ഒഴികെയുളള സഭകളെ എങ്ങനെ വിലയിരുത്തുന്നു, എന്ന ഫാ.ബെന്‍ ബോസിന്‍റെ ചോദ്യത്തിന് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എടുത്ത് കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് മറുപടി നല്‍കിയത്. ലോകത്തില്‍ വിവിധ രൂപത്തിലും വിവിധ സാസ്കാരിക പൈതൃകങ്ങളിലുമാണ് സഭ പ്രവര്‍ത്തിക്കുന്നത്. അതു തന്നെയാണ് ഇന്ത്യയിലെ രീതിയും. വൈദികരും കന്യാസ്ത്രികളും വിവിധ സഭകളായാണ് പല രൂപതകളിലും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സഭകള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം എന്നതാണ് സഭ ആഗ്രഹിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്; സഭക്ക് രണ്ട് ശ്വാസ്വാശ്ചോസ കുഴലുകളാണ് ഉളള് ഒന്ന് ലത്തീന്‍ സഭയും മറ്റേത് എല്ലാ സഭകളുടെയും കൂട്ടായ്മയും. എന്നാല്‍, ഇന്ത്യയില്‍ സഭയെന്നാല്‍ മൂന്ന് ശ്വാസ്വാശ്ചോസ കുഴലുകള്‍ ചേര്‍ന്നതാണെന്നും തമാശ രൂപേണ ജോണ്‍പോള്‍ 2- ാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സഭ വളരെ വിശാല ഹൃദയത്തോടും സമചിത്തതയോടും കൂടി പ്രവര്‍ത്തിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker