Vatican

ഫ്രാന്‍സിസ്‌ പാപ്പ പോപ്പ്‌ എമരിസ്‌റ്റുമായി കൂടിക്കാഴ്‌ച നടത്തി

ഫ്രാന്‍സിസ്‌ പാപ്പ പോപ്പ്‌ എമരിസ്‌റ്റുമായി കൂടിക്കാഴ്‌ച നടത്തി

വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള ‘മാത്തര്‍ എക്ലേസിയെ’  Mater Ecclesiae ഭവനത്തില്‍വച്ച് ഡിസംബര്‍ 21-ന് വ്യാഴാഴ്ചയായിരുന്നു  അരമണിക്കൂര്‍ നീണ്ട ഈ ക്രിസ്തുമസ് കൂടിക്കാഴ്ച നടന്നത്.

2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് 16-Ɔമന്‍റെ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന പാപ്പാ ബെനഡിക്ട് ഒരു ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. മുന്‍പാപ്പാ ബെനഡിക്ടിന് പ്രായത്തിന്‍റെ ശാരീരിക ക്ഷീണമല്ലാതെ മറ്റുവിധത്തിലുള്ള ക്ലേശങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നത് ശ്രദ്ധേയമാണ്. ദൈവശാസ്ത്രപരവും താത്വികവും ധാര്‍മ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നല്കിയിട്ടുള്ള ഗ്രന്ഥകാരനും ചിന്തകനും വാഗ്മിയുമാണ് നവതിപിന്നിട്ട പാപ്പാ ബെനഡിക്ട്!

കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 25-ന് പുറത്തുവിട്ടത് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്കാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker