Kerala

ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്റർ

ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്റർ

സ്വന്തം ലേഖകൻ

എറണാകുളം: ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കലിനെ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ ചെയര്‍മാനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് പുതിയ നിയമനം നടത്തിയത്. ജീവനാദം ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍ച്ച്ബിഷപ് നിയമന ഉത്തരവ് കൈമാറിയത്.

മാനേജിംഗ് എഡിറ്ററായി ആറര വര്‍ഷത്തോളം ജീവനാദത്തെ നയിച്ച ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത് ഉപരിപഠനത്തിനായി അയര്‍ലണ്ടിലെ ഡബ്ലിനിലേയ്ക്ക് പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.

മറ്റ് പുതിയ നിയമനങ്ങൾ:

കൊച്ചി രൂപതാംഗമായ ഫാ. ജോസഫ് അലോഷ്യസ് മാളിയേക്കലിനെ (ഫാ. വിപിന്‍) ജീവനാദത്തിന്റെ അസോസിയേറ്റ് മാനേജിംഗ് എഡിറ്ററായി നിയമിച്ചു.

വരാപ്പുഴ അതിരൂപതാംഗമായ ഫാ. അനില്‍ ആന്റണി തെരുവിലിനെ അസിസ്റ്റന്റ് മാനേജിംഗ് എഡിറ്ററായി നിയമിച്ചു.

വരാപ്പുഴ അതിരൂപതാംഗം സിബി ജോയിയെ കോ-ഓര്‍ഡിനേറ്റര്‍/ ഓഫീസ് ഇന്‍ചാര്‍ജായി നിയമിച്ചു.

ഫാ. ആന്റണി വിബിന്‍ സേവ്യറിന് യാത്രയയപ്പ്:

ജീവനാദത്തിന്റെ ഉന്നമനത്തിനായി സ്തുത്യര്‍ഹമായ സേവനമാണ് ഫാ. ആന്റണി വിബിന്‍ സേവ്യര്‍ നൽകിയതെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ജീവനാദത്തിന്റെ ഓണ്‍ലൈന്‍ എഡീഷന്‍ തുടങ്ങിയതുള്‍പ്പെടെ നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. സഭയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളിലും മാധ്യമശുശ്രൂഷയുടെ ഭാഗമായ പബ്ലിക് റിലേഷന്‍സ് തലത്തില്‍ സത്വരമായി ഇടപെടാനും പരിഹരിക്കുവാനും ഫാ. ആന്റണി വിബിന്‍ സേവ്യര്‍ ശ്രമിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.

പുതിയ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്റെ നേതൃത്വത്തില്‍ ജീവനാദം പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷയും ആര്‍ച്ച്ബിഷപ്  പ്രകടിപ്പിച്ചു. ലത്തീന്‍ സഭയുടെ എല്ലാ രൂപതകളുടെയും പങ്കാളിത്തത്തോടെ കെ.ആർ.എൽ.സി.സി.യുടെ മേല്‍നോട്ടത്തില്‍ ഒരു ദിനപത്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ ആത്മാര്‍ത്ഥമായ ശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.

കെ.ആർ.എൽ.സി.സി. ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍, സമുദായ വക്താവും കെ ആർ.എൽ.സി.സി. വൈസ് പ്രസിഡന്റുമായ ഷാജി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യോഗത്തിൽ ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി സ്വാഗതവും ഫാ. ആന്റണി വിബിന്‍ സേവ്യര്‍ നന്ദിയും പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker