Kerala
ഫാ.ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30 – ന്
ഫാ.ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30 - ന്
സ്വന്തം ലേഖകൻ
കളമശ്ശേരി: ഇന്നലെ അപകടത്തിൽ മരിച്ച വൈക്കം ചെമ്മനത്തുകര സ്വദേശിയായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ. യുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30നു കളമേശേരിയിലുള്ള രാജാഗിരി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ഇന്നലെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ഇന്ന് പോസ്റ്റ്മോർട്ടത്തിനും മറ്റു നടപടി ക്രമങ്ങൾക്കും ശേഷം, അദ്ദേഹം അവസാനമായി പ്രവർത്തിച്ചു കൊണ്ടിരുന്ന തലയോലപ്പമ്പ് പൊതിയിലുള്ള സേവാഗ്രാമത്തിൽ പൊതുദർശനത്തിനു വയ്ക്കും.
ഞായറാഴ്ച പെരുമ്പാവൂരിനടുത്തുള്ള പള്ളിയിൽ കുർബാനയർപ്പിക്കാൻ പോകവേ, പെരുമ്പാവൂരിനടുത്തു വച്ച് അച്ചന്റെ ബൈക്കിൽ ടിപ്പറിടിക്കുകയും എതിരെ വന്ന KSRTC ബസിന്റെ അടിയിലേക്ക് അച്ചൻ തെറിച്ചുവീഴുകയുമായിരുന്നു.
വൈക്കം ചെമ്മനത്തുകര സെന്റ്.ആന്റണീസ് ഇടവകാംഗമാണ് 32- കാരനായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ.