India
ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാൻ
ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാൻ
സ്വന്തം ലേഖകൻ
മ്യാവൂ: ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. നിയമന ഉത്തരവ് ഇന്ത്യൻ സമയം 3.30-ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പ്രസിദ്ധപ്പെടുത്തി.
ഫാ. ഡെന്നിസ് പനിപിച്ചൈയുടെ ജനനം 1958-ൽ തമിഴ്നാട് കോട്ടാർ രൂപതയിലെ കൊളച്ചൽ സ്വദേശിയാണ്. 1976-ൽ ഷില്ലോങ്ങിലെ സലേഷ്യൻ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. 1991 ഡിസംബർ 27-ന് സലേഷ്യൻ സഭയിൽ വൈദികനായി അഭിഷിക്തനായി.
സലേഷ്യൻ കമ്മ്യൂണിറ്റിയ്ക്ക് ഉപരിയായി മ്യാവൂ രൂപതയിലും ഇംഫാൽ അതിരൂപതയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 2012 മുതൽ സലേഷ്യൻ പ്രൊവിൻഷ്യൽ കൗൺസിലറായി നിയമിക്കപ്പെട്ടു. അതേസമയം, 2015 മുതൽ ഇംഫാൽ അതിരൂപതയിലെ സെന്റ് മേരി ഇമ്മാക്കുലേറ്റ് ഇടവക വികാരിയായി സേവനം അനുഷ്‌ടിച്ച് വരികയായിരുന്നു.