Diocese

ഫാ.ഡി.ആന്‍റണി നിര്യാതനായി

ഫാ.ഡി.ആന്‍റണി നിര്യാതനായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ഡി.ആന്‍റണി (71) നിര്യാതനായി. നെടുമങ്ങാട് മാണിക്യപുരം ഇടമല ദിവ്യാഭവനില്‍ ദേവദാസ്, ജ്ഞാനമ്മ ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ്.

മൂന്ന് മാസമായി അസുഖബാധിതനായി കഴിയുകയായിരുന്ന അച്ചന്‍, ഇന്ന് വൈകിട്ട് 8.30-നാണ് ദൈത്തില്‍ നിദ്രപ്രാപിച്ചത്.

മാണിക്യപുരം സെന്‍റ് തെരേസാ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍വ്വഹിച്ച അച്ചന്‍, പാളയം സെന്‍റ് വിന്‍സെന്‍റ് സെമിനാരിയില്‍ ചേര്‍ന്നു. ബെംഗളൂരു സെന്‍റ് പീറ്റര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂര്‍ത്തിയാക്കിയ അച്ചന്‍ 1975-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

ഇടമല ക്രിസ്തുരാജ ഇടവകാഗമായ അച്ചന്‍ 1975 മുതല്‍ അഞ്ച്തെങ്ങ് ഫൊറോന പളളിയിലെ സഹവികാരിയായി. തുടര്‍ന്ന് പാലപ്പൂര്‍, പറണ്ടോട്, മുളളുവിള, അരുവിക്കര, തച്ചന്‍കോട്, പാലിയോട്, മാറനല്ലൂര്‍, ഈരാറ്റിന്‍പുറം, മാരായമുട്ടം, ആറ്റുപുറം, കളളിക്കാട്, കീഴാറൂര്‍ ഇടവകകളില്‍ സേവനമനുഷ്ടിച്ചു.

വെളളിയാഴ്ച രാവിലെ 9 മണിക്ക് അച്ചന്‍ സേവനമനുഷ്ടിച്ചു വന്ന കീഴാറൂര്‍ വിശുദ്ധ പത്രോസ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വക്കും തുടര്‍ന്ന് ദിവ്യബലി. ഉച്ചക്ക് 1 മണിമുതല്‍ അച്ചന്‍റെ ഇടവക പളളിയായ ഇടമല ക്രിസ്തുരാജ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തുടർന്ന്, വൈകിട്ട് 3.30-ന് മാണിക്യപുരം വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker