ചുളളിമാനൂർ: കട്ടയ്‌ക്കേട് സെയ്‌ന്റ് ആന്റണീസ് ഇടവക വികാരിയും നെയ്യാറ്റിൻകര രൂപതാ കോർപ്പറേറ്റ് മാനേജരുമായ ഫാ. ജോസഫ് അനിലിന്റെ മാതാവും തൊളിക്കോട് പച്ചമല വിജയഭവനിൽ ശ്രീ. വർഗ്ഗീസിന്റെ ഭാര്യയുമായ ത്രേസ്യ (65) നിര്യാതയായി.
മരണാനന്തര പ്രാത്ഥനാകർമ്മങ്ങൾ നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമികത്വത്തിൽ തേവൻപാറ ഫാത്തിമമാതാ ദേവാലയത്തിൽ നടന്നു.
വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി. പി. ജോസ്, കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിൻസെന്റ് കെ. പീറ്റർ, രൂപതാ ചാന്‍സിലർ ഡോ. ജേസ് റാഫേൽ, വൈദികർ തുടങ്ങിയവർ പങ്കെടുത്തു.
അനുസ്‌മരണ ദിവ്യബലി തിങ്കളാഴ്‌ച (02/04/2018) വൈകുന്നേരം 3 മണിക്ക് തേവൻപാറ ഫാത്തിമമാതാ ദേവാലയത്തിൽ നടക്കും.
അനിലച്ചന്റെ മാതാവിന് കാത്തലിക് വോക്‌സിന്റെ ആദരാജ്‌ഞലികൾ അർപ്പിക്കുന്നു.