ഫാ.അല്‍ഫോണ്‍സ് ലിഗോറി പുതിയ എപ്പിസ്കോപ്പല്‍ വികാരി
രൂപത ഫിനാന്‍സ് & ടെമ്പറാലിറ്റികളുടെ ഡയറക്ടര്‍ ചുമതലകളാവും നൽകുക
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ഫാ.അല്‍ഫോണ്‍സ് ലിഗോറിയെ നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ മോണ്‍സിഞ്ഞോർ പദവിയോടെ എപ്പിസ്കോപ്പല്‍ വികാരിയായി ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ പ്രഖ്യാപിച്ചു. നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തിലെ വികാരിയായും, നെയ്യാറ്റിന്‍കര ഫൊറോന വികാരിയായും സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ഇടവക വികാരിമാരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയവിയാനിയുടെ തിരുനാള്‍ ദിനമായ ഇന്ന് ബിഷപ്പ്സ് ഹൗസില്‍ നടന്ന ആഘോങ്ങള്‍ക്കിടയിലാണ് പ്രഖ്യാപനം ഉണ്ടായത്.
1956-ല്‍ കട്ടയ്ക്കോടില്‍ യോഹന്നാന്‍-ദാസമ്മ ദമ്പതികളുടെ 6 മക്കളില്‍ 4-Ɔമത്തെ മകനായാണ് ഫാ.അല്‍ഫോല്‍സ് ലിഗോറി ജനിച്ചത്. 1968-ൽ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ബിഷപ്പ് ജേക്കബ് അച്ചാരുപറമ്പിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വിവിധ ദേവാലയങ്ങളില്‍ സേവനം ചെയ്ത അദേഹം നെയ്യാറ്റിന്‍കര രൂപതയുടെ ഫിനാന്‍സ് ഓഫീസര്‍, രൂപത എസ്റ്റേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുളളിമാനൂര്‍, നെടുമങ്ങാട്, വ്ളാത്താങ്കര ഫൊറോനകളുടെ വികാരിയായായും സേവനം ചെയ്യ്തിട്ടുണ്ട്.
നിലവില്‍ നെയ്യാറ്റിന്‍കര ഫൊറോന വികാരിയായി ചുമതലയുളള ഫാ.അല്‍ഫോണ്‍സ് ലിഗോറിക്ക് രൂപത ഫിനാന്‍സ് & ടെമ്പറാലിറ്റികളുടെ ഡയറക്ടര്‍ ചുമതലകളാവും ലഭിക്കുക. രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.സേവ്യര്‍രാജ്, ഡോ.രാജദാസ്, ഫാ.എസ്.എം.അനില്‍കുമാര്‍, ഫാ.രാഹുല്‍ ബി.ആന്റോ, ഡോ.ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
God bless you Father….