ഫാ.അദെയോദാത്തൂസ് ദൈവദാസപദവി; പാങ്ങോട് കബറിടത്തില്‍ നിന്ന് ദീപശിഖാ പ്രയാണം തുടങ്ങി
ഫാ.അദെയോദാത്തൂസ് ദൈവദാസപദവി; പാങ്ങോട് കബറിടത്തില്‍ നിന്ന് ദീപശിഖാ പ്രയാണം തുടങ്ങി
അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ ഫാ.അദെയോദത്തുസിന്‍റെ കബറിടത്തില്‍ നിന്നുളള ദീപശിഖാപ്രായണം ആരംഭിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് നെയ്യാറ്റിന്‍കര രൂപതയില്‍ അദെയോദാത്തൂസച്ചന്‍ സേവനം ചെയ്യ്തിരുന്ന കാട്ടാക്കട മേഖലയിലെ ദേവാലയങ്ങളിലേക്ക് ദീപശിഖ പ്രയാണം ചെയ്യുന്നത്.
ഇന്ന് രാവിലെ കാര്‍മ്മല്‍ ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന സമൂഹ ബലിയെ തുര്‍ന്നാണ് വിശ്വാസ ദീപശിഖാ പ്രയാണത്തിന് തുടക്കമായത്. സമൂഹ ദിവ്യബിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാര്‍മ്മല്‍ ഹില്‍ ആശ്രമം പ്രിയോര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍ സന്ദേശം നല്‍കി.
ബിഷപ് ബെന്‍സിഗറിന്‍റെയും ഫാ.അദെയാദാത്തൂസിന്‍റെയും ദൈവദാസ പദവിയിലൂടെ കര്‍മ്മലീത്താ സഭ ചരിത്രപരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദേഹം പറഞ്ഞു.
ദിവ്യബലിയെ തുടര്‍ന്ന് ഫാ.അദെയാദാത്തൂസ് അന്ത്യ വിശ്രമം കൊളളുന്ന ആശ്രമത്തിനുളളിലെ കബറിടത്തില്‍ ആശ്രമത്തിലെ മുതിര്‍ന്ന വൈദികന്‍ ഫാ.പാട്രിക് മുത്തേരിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഒപ്പീസ് നടന്നു. തുടര്‍ന്ന് ദീപശിഖയിലേക്ക് പകരാനുളള ദീപം അച്ചന്‍റെ കബറിടത്തില്‍ നിന്ന് തെളിയിച്ച് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസിന് ഫ.പാട്രിക് മുത്തേരില്‍ കൈമാറി.
തുടര്‍ന്ന്, മുതിയാവിള വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി എത്തി തിരിനാളത്തില്‍ നിന്ന് കാര്‍മ്മല്‍ ഗിരി ദേവാലയത്തിന് മുന്നില്‍ വച്ച് പ്രത്ര്യേകം സജ്ജീകരിച്ച ദീപശിഖയില്‍ തിരി തെളിച്ചു. പാങ്ങോട് ആശ്രമത്തില്‍ നിന്നാരംഭിച്ച വിശ്വാസ ദീപശിഖാ പ്രയാണം അച്ചന്‍ സേവനമനുഷ്ടിച്ച വിവിധ ദേവാലയങ്ങളില്‍ എത്തി വിശ്വാസികളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം രാത്രി പത്തോടെ മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് സ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു.
19-ന് വീണ്ടും ദീപശിഖ പാങ്ങോട് ആശ്രമത്തിലേക്ക് പ്രയാണം ചെയ്യും.
20-ന് വൈകിട്ട് തിരുവന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം
ദൈവദാസ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി കൃതജ്ഞതാ ബലി അര്‍പ്പിക്കും.