Kerala

ഫാഷന്‍റെ മാസ്മരിക ലോകത്ത് നിന്നും കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്ക്

ഫാഷന്‍റെ മാസ്മരിക ലോകത്ത് നിന്നും കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്ക്

ജോസ് മാർട്ടിൻ

കോതമംഗലം: ഫാഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുതം, ബിസ്‌നസ് അഡ്മിനിസ്ട്രേഷനിൽ എം.ബി.എ. ബിരുദം, ഏകദേശം രണ്ടു ലക്ഷം രൂപ മാസ വരുമാനം, മറ്റു ആനുകൂല്യങ്ങള്‍ ഇവയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍ നിത്യ പുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നു.

സിറോ മലബാര്‍ സഭയുടെ രാമനാദപുരം രൂപതക്കുവേണ്ടി രൂപതാ മെത്രാന്‍ പോള്‍ ആലപ്പാട്ട് പിതാവില്‍നിന്നും ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.

സഭയും പൗരോഹിത്യവും തെരുവില്‍ അപഹാസ്യപ്പെടുന്ന, പേരിനും, പ്രശസ്തിക്കും, വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി അന്തി ചര്‍ച്ചകളില്‍ സ്വന്തം സഭയെ താറടിയിൽ മത്സരിക്കാന്‍ സന്യാസിനികള്‍ പോലും വ്യഗ്രതകാട്ടുന്ന ഈ കാലഘട്ടത്തില്‍, താന്‍ ഇന്നുവരെ അനുഭവിച്ച എല്ലാ സുഖസൗകര്യങ്ങളും കര്‍ത്താവിനു വേണ്ടി ത്യജിച്ച ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍ പുതു തലമുറക്ക് പ്രചോദനമാണ്.

കോതമംഗലം രൂപതയിലെ ആരക്കുഴ ഇടവകാ അംഗമായ ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന് പ്രാര്‍ത്ഥനാ ആശംസകള്‍.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker